വായുവിൽ പറന്ന് നിന്നൊരു സൂപ്പർ ക്യാച്ച് 😳😳ഡീകൊക്ക് ഷോക്കിങ് ക്യാച്ച്

ഐപിൽ പതിനാറാം സീസണിൽ പോരാട്ടങ്ങൾ കടുക്കുകയാണ്. ഏതൊക്കെ ടീമുകൾ പ്ലേഓഫിലേക്ക് പ്രവേശനം നേടുമെന്ന് ഉറപ്പിച്ചു പറയുവാൻ കഴിയാത്ത സമയത്തിൽ ഓരോ മാച്ചും വളരെ പ്രധാനമായി മാറുകയാണ്. ഇന്ന് നടക്കുന്ന ഹൈദരാബാദ് : ലക്ക്നൗ മത്സരത്തിൽ രണ്ട് ടീമുകൾക്കും ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ആഗ്രഹിക്കാൻ കഴിയില്ല.

അതേസമയം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ടീമിന് അത്ര പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. ആദ്യമേ ഓപ്പണിങ് ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മക്ക് വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം മൂന്നാം നമ്പറിൽ എത്തിയ ത്രിപാടി മനോഹരമായ ബാറ്റിംഗ് കാഴ്ചവെച്ചു. മനോഹര ഷോട്ടുകൾ കളിച്ചു മുന്നേറിയ ത്രിപാടി അതിവേഗം 20 റൺസ് നേടി.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് ത്രിപാടിയെ പുറത്താക്കാൻ വിക്കെറ്റ് പിന്നിൽ ലക്ക്നൗ വിക്കെറ്റ് കീപ്പർ ഡീകൊക്ക് പുറത്തെടുത്ത മികവ് കൂടിയാണ്. മനോഹര ഷോർട് ബോളിൽ പുറത്തായ ത്രിപാടിയെ ആകാശത്തേക്ക് അൽപ്പം ചാടിയാണ് ഡീകൊക്ക് ക്യാച്ച് പൂർത്തിയായത്. വായുവിൽ ഒറ്റ കയ്യിൽ ചാടി ഉയർന്നുള്ള ഡീകൊക്ക് ക്യാച്ച് എതിരാളികളെ വരെ ഞെട്ടിച്ചു. ക്യാച്ച് വീഡിയോ വൈറൽ ആണ്.

Sunrisers Hyderabad (Playing XI): Abhishek Sharma, Anmolpreet Singh, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Glenn Phillips, Abdul Samad, T Natarajan, Mayank Markande, Bhuvneshwar Kumar, Fazalhaq Farooqi

Lucknow Super Giants (Playing XI): Quinton de Kock(w), Kyle Mayers, Krunal Pandya(c), Prerak Mankad, Marcus Stoinis, Nicholas Pooran, Amit Mishra, Yash Thakur, Ravi Bishnoi, Yudhvir Singh Charak, Avesh Khan

 

Rate this post