കുറഞ്ഞ ചിലവിൽ 1030 സ്ക്വയർ ഫീറ്റിൽ 3 സെന്റിൽ നിർമ്മിച്ച കൊച്ചു വീട് | A Low Cost House of 1030 Sqft at 3 Cent

വീട് വെക്കാൻ ആഗ്രെഹിക്കുന്നവരിൽ കൂടുതലായി കഷ്ടപ്പെടുന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് സ്ഥലത്തിന്റെ വില, രണ്ട് വീട് നിർമ്മിക്കുന്നതിന്റെ ചിലവ്. നമ്മൾ ഇന്ന് നോക്കാൻ പോകുന്ന വീട് വെറും മൂന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അൻവർ സാദിഖ്, അൻസരയ എന്നീ ദമ്പതികളുടെ കൊച്ചു വീടാണ്. 1030 ചതുരശ്ര അടിയിൽ നിർമ്മിച്ച ഈ വീട്ടിൽ ആകെയുള്ളത് മൂന്ന് മുറികളാണ്.

മറ്റു വീടുകളിൽ കാണാവുന്ന അതേ ശൈലിയിൽ തന്നെയാണ് സിട്ട്ഔട്ട്‌ ഒരുക്കിരിക്കുന്നത്. വളരെ സാധാരണ ഗതിയിലാണ് മുറി കാണാൻ സാധിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്ന് ഉള്ളിലേക്ക് കയറി എത്തുന്നത് ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഹാളിലേക്കാണ്. ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സൗകര്യമാണ് ഡൈനിങ് ഹാളിൽ കാണാൻ കഴിയുന്നത്. ഒരു ഭാഗത്തായി വാഷിംഗ്‌ ഏരിയ നൽകിട്ടുണ്ട്.

ഡൈനിങ് ഹാളിൽ രണ്ട് ഭാഗങ്ങളിലായി രണ്ട് ജനാലുകളാണ് കൊടുത്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിലുള്ള ഒരു കിടപ്പ് മുറി പണിതിരിക്കുന്നത് ഗസ്റ്റുകൾക്ക് വേണ്ടിയാണ്. ചെറിയ സൈസിലുള്ള കിടപ്പ് മുറിയാണ് ഗസ്റ്റുകൾക്ക് വേണ്ടി ഒരുക്കിരിക്കുന്നത്. സ്റ്റയർ നൽകിരിക്കുന്നത് രണ്ട് മുറിയുടെ മധ്യഭാഗത്തായിട്ടാണ്. ഈ പടികളുടെ അടി വശത്തായിട്ടാണ് കോമൺ ടോയ്‌ലെറ്റ് വന്നിരിക്കുന്നത്.

മറ്റു എല്ലാ സൗകര്യങ്ങളോട് കൂടിയ അടുക്കളയാണ് ഈ വീട്ടിൽ കാണുന്നത്. അത്യാവശ്യം കുറച്ചു പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഇവിടെയുണ്ട്. അടുക്കളയുടെ അരികെ തന്നെയാണ് രണ്ടാമത്തെ കിടപ്പ് മുറി. ആദ്യം കണ്ട അതേ ഡിസൈനിലാണ് പ്രധാന കിടപ്പ് മുറിയും ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്നാമത്തെ കിടപ്പ് മുറിയുള്ളത് ഫസ്റ്റ് ഫ്ലോറിലാണ്. മറ്റു രണ്ട് മുറികൾ വെച്ച് അപേക്ഷിക്കുമ്പോൾ വലിയ സൈസാണ് കാണുന്നത്. Video Credits : REALITY _One

Location – Kerala
Owner – Anvar sadhiq and ansaraya
Total Area – 1030 SFT
Plot – 3 Cent

1) Ground Floor
a) Sitout
b) Living cum dining hall
c) 2 Bedroom
d) Common Toilet
e) Kitchen

2) First Floor
a) Bedroom