ഇന്ത്യക്ക് WTC ഫൈനലിൽ കേറണമെങ്കിൽ ഇങ്ങനെ നടക്കണം😮😮ഇന്ത്യക്ക് പണിയായി തോൽവി!!
Wഇന്ത്യയ്ക്കെതിരായി ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒൻപത് വിക്കറ്റിന്റെ വമ്പൻ വിജയം നേടിയിരിക്കുകയാണ് ഓസ്ട്രേലിയ. ഈ വിജയത്തോടെ മഞ്ഞപ്പട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഫൈനലിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമാണ് ഓസ്ട്രേലിയ. എന്നിരുന്നാലും ഫൈനലിലെ ഓസ്ട്രേലിയയുടെ എതിരാളികളെ ഇതുവരെ ഉറപ്പായിട്ടില്ല. നിലവിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധ്യതയുള്ള മറ്റു രണ്ടു ടീമുകൾ.
ഇൻഡോറിലെ മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ 68.52 വിജയശതമാനമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യക്കെതിരെ പരമ്പരയിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടാലും അവർക്ക് ഫൈനലിൽ കളിക്കാൻ സാധിക്കും. അതേസമയം ഈ പരാജയത്തോടെ ഇന്ത്യ പോയ്ന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 60.29 പോയിന്റ് ആണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ മറ്റു ഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ സാധിക്കും.

എന്നിരുന്നാലും അവസാന മത്സരത്തിൽ ഓസ്ട്രേലിയ വിജയിക്കുകയോ ഇന്ത്യ സമനില നേടുകയോ ചെയ്താൽ ശ്രീലങ്കയ്ക്ക് മുൻപിലുള്ള വാതിൽ തുറക്കപ്പെടും. നിലവിൽ ശ്രീലങ്കയ്ക്ക് ഈ സർക്കിളിൽ ന്യൂസിലാൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ന്യൂസിലാൻഡിൽ ഈ മാസം നടക്കുന്ന പ്രസ്തുത ടെസ്റ്റ് പരമ്പരയിൽ 2-0ന് ശ്രീലങ്കയ്ക്ക് വിജയിക്കേണ്ടതുണ്ട്. അങ്ങനെ ഇന്ത്യ അടുത്ത മത്സരത്തിൽ പരാജയപ്പെടുകയും, ശ്രീലങ്ക 2-0ന് വിജയിക്കുകയും ചെയ്താൽ ഓസ്ട്രേലിയയും ശ്രീലങ്കയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഫൈനലിൽ കളിക്കും.
ഈ മാസം ഒൻപതിന് ന്യൂസിലാൻഡിലെ ക്രൈസ്ത് ചർച്ചിലാണ് ശ്രീലങ്കയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അന്നേദിവസം തന്നെ അഹമ്മദാബാദിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന മത്സരവും നടക്കും. ഏതായാലും ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച നിർണായകമായ ദിവസങ്ങളാണ് വന്നെത്തുന്നത്.