അസൂയ തോന്നും ഈ വീട് കണ്ടാൽ; ആറ് സെന്റ് പ്ലോട്ടിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ മനോഹരമായ വീട് കണ്ടു നോക്കാം | A House of 1800 Sqft at 6 cent

A House of 1800 Sqft at 6 cent Malayalam : മലപ്പുറം ജില്ലയിൽ 1800 ചതുരശ്ര അടിയിൽ ആറ് സെന്റ് പ്ലോട്ടിൽ നിർമ്മിച്ച മനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. കുറഞ്ഞ ചിലവിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന വീടാണ് ഇത്. ക്ലാഡിങ് കല്ലുകളാണ് ഫ്ലോറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിലെ പടികൾക്ക് ഗ്രാനൈറ്റാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ലിവിങ് ഹാളാണ്.

ലിവിങ് ഹാളിന്റെ സൈസ് എന്നത് 260 * 300 ആണ്. ജിപ്സം ഡിസൈനാണ് സീലിങിനു ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇരിപ്പിടത്തിനായി സോഫയും മറ്റു സൗകര്യങ്ങളും കാണാൻ സാധിക്കും. വളരെയധികം സ്പേസ് നിറഞ്ഞ ഡെയിനിങ് ഹാളാണ് ഇവിടെയുള്ളത്. ജനാലുകൾക്ക് വെന്റിലേഷൻ നൽകിരിക്കുന്നതായി കാണാം. ആറ് പേർക്ക് സുഖകരമായി ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശയാണ് കൊടുത്തിരിക്കുന്നത്. കൂടാതെ മനോഹരമായ വാഷ് ബേസുമിവിടെയുണ്ട്.

പൂജ മുറിക്കായിട്ടുള്ള സ്പേസും ഇവിടെയുണ്ട്. വളരെ സിമ്പിലായിട്ടാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിരിക്കുന്നത്. ഗ്രേ നിറമാണ് മുറിയ്ക്ക് നൽകിരിക്കുന്നത്. ജിപ്സം ഉപയോഗിച്ചാണ് സീലിങ് ഡിസൈൻ ചെയ്തിട്ടുള്ളത്. വാർ ഡ്രോബ് തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഈ മുറിയിൽ കാണാം. രണ്ടാമത്തെ മുറി ഒരുക്കിരിക്കുന്നത് കുട്ടികൾക്ക് വേണ്ടിയാണ്. ആദ്യം കണ്ട മുറിയുടെ അതേ ഡിസൈനുകളാണ് ഈ മുറിയിലും കാണാൻ സാധിക്കുന്നത്.

അടുക്കളയും വർക്ക് ഏരിയയും ഒരുമിച്ചാണ് നിർമിച്ചിരിക്കുന്നത്. മനോഹരമായ രീതിയിലാണ് ഇത് ചെയ്തു വെച്ചിട്ടുള്ളത്. തൂങ്ങി കിടക്കുന്ന ലൈറ്റുകൾ കൊണ്ട് അടുക്കള കൂടുതൽ മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കബോർഡുകളും, മറ്റു സ്റ്റോറേജ് യൂണിറ്റുകളും ഇവിടെ നൽകിട്ടുള്ളതിനാൽ ആവശ്യത്തിലധികം സൗകര്യങ്ങളാണ് ഉള്ളത്. ബാക്കിയുള്ളവ വീഡിയോയിലൂടെ അറിയാം. video Credits : REALITY _One

  • Location – Malappuram
  • Total Area – 1800 SFT
  • Plot – 6 Cent
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 2 Bedroom + Bathroom
  • 5) Library
  • 6) Pooja Space
  • 7) Kitchen + Work Area
Rate this post