900 വർഷങ്ങൾക്ക് മുമ്പ് കല്ലിൽ കൊത്തിയെടുത്ത ഒപ്റ്റിക്കൽ ഇല്ല്യൂഷൻ… ലോകത്തിലെ ഏറ്റവും പഴയ ഒപ്റ്റിക്കൽ ഭ്രമം ഇന്ത്യയിലോ?!

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ പുതിയ കാലത്തെ ഇന്റർനെറ്റ് സെൻസേഷനാണ്. ടിക്‌ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പുതിയ ബ്രെയിൻ-ട്വിസ്റ്ററുകൾ പരിഹരിക്കാൻ നമ്മൾ മണിക്കൂറുകളോളം ചിലവഴിക്കുന്നു. എന്നാൽ, ഒപ്റ്റിക്കൽ മിഥ്യാധാരണകൾ ഇന്നോ ഇന്നലയോ സൃഷ്ടിക്കപ്പെട്ട കലാസൃഷ്ടിയല്ല എന്നത് ഒരു വസ്തുതയാണ്.

പതിറ്റാണ്ടുകളായി കലാകാരന്മാരും മനഃശാസ്ത്രജ്ഞരും നമ്മുടെ തലച്ചോറിനെ കബളിപ്പിക്കാൻ കഴിയുന്ന അല്ലെങ്കിൽ വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ന് നിങ്ങൾക്ക് മുന്നിൽ ഒരു ഒപ്റ്റിക്കൽ മിഥ്യാധാരണ കാണിക്കുകയാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, നിങ്ങൾ ഇതുവരെ കണ്ട ഒപ്റ്റിക്കൽ മിഥ്യാധാരണകളേക്കാൾ വർഷങ്ങളുടെ പഴക്കമുള്ള ഒരു ചിത്രമാണിത്, വ്യക്തമായി പറഞ്ഞാൽ കല്ലിൽ കൊത്തിയെടുത്ത ഒപ്റ്റിക്കൽ മിഥ്യാധാരണ.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള ഒരു ഹൈന്ദവ ആരാധനാലയമാണ് ഐരാവതേശ്വര ക്ഷേത്രം. ഏകദേശം 900 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണിത്. 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ ദ്രാവിഡ വാസ്തുവിദ്യയിലും രഥങ്ങളുടെയും അവതാരങ്ങളുടെയും കൊത്തു പണികൾക്കിടയിലും, ഇന്നും നമുക്ക് കൗതുകമായി തോന്നുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണയും അവിടെ അടങ്ങിയിരിക്കുന്നു. ഒരു തലയുള്ള രണ്ട് ജീവികളായി കാണപ്പെടുന്ന ഒരു ഒപ്റ്റിക്കൽ ഭ്രമം അവിടെ കാണുന്നു. ഏത് മൃഗമാണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്? എന്നതാണ് ഇതിലെ കൗതുകം.

ചിത്രത്തിന്റെ വലതുവശത്തുള്ള ജീവിയിലേക്ക് ശ്രദ്ധ നൽകിയാൽ, നിങ്ങൾക്ക് ഒരു ആനയെ കാണാം. എന്നാൽ, നിങ്ങളുടെ കണ്ണുകൾ ആനയുടെ ശരീരത്തിൽ മാത്രം ഉടക്കി നിൽക്കുകയാണെങ്കിൽ, നിങ്ങൾ ആ ഇടതു വശത്തുള്ള മൃഗത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചാൽ ആകാശത്തേക്ക് നോക്കുന്ന ഒരു കാളയേയും നിങ്ങൾക്ക് വ്യക്തമായി കാണാം. ഹൈന്ദവ വിശ്വാസത്തിൽ കാള, ശിവന്റെ വാഹനമാണ്, പുരാണത്തിലെ വെളുത്ത ആനയായ ഐരാവത്ത് സ്വർഗത്തിലെ രാജാവായ ഇന്ദ്രന്റെ വാഹനവുമാണ്. ഐരാവതേശ്വര ക്ഷേത്രത്തിലെ ഒപ്റ്റിക്കൽ ഭ്രമത്തിലെ രണ്ട് ജീവികളും ഒറ്റയ്ക്ക് കാണപ്പെടുന്നു.

ഈ ഒപ്റ്റിക്കൽ മിഥ്യയിൽ നിങ്ങൾ ആദ്യം കാണുന്ന ചിത്രം നിങ്ങളുടെ ഒരു സ്വഭാവ സവിശേഷത വെളിപ്പെടുത്തുകയും ചെയ്യുന്നു. ചിത്രത്തിൽ നിങ്ങൾ ആദ്യം കാളയെ കാണുന്നുവെങ്കിൽ, നിങ്ങൾ ദുശ്ശാഠ്യമുള്ളവനും ക്രൂരനും മറ്റുള്ളവർ പ്രയാസകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ കടുത്ത നിലപാട് എടുക്കുന്ന വ്യക്തിയുമായിരിക്കും. ഇനി നിങ്ങൾ ആദ്യം ആനയെ ആണ് കണ്ടതെങ്കിൽ, അതിനർത്ഥം നിങ്ങൾ ദയയുള്ളവനും ചിന്താശീലവുമുള്ള വ്യക്തിയായിരിക്കും എന്നാണ്. കൂടാതെ, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങൾ വിശ്വസ്തനുമായിരിക്കും.