തോറ്റമ്പി ഇന്ത്യൻ ടീം 😵‍💫😵‍💫അപമാനിച്ചു ഓസ്ട്രേലിയ!!9 വിക്കെറ്റ് ജയവുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ തോൽവി വഴങ്ങി ഇന്ത്യൻ ടീം. മൂന്നാം ദിനം ഓസ്ട്രേലിയക്ക് എതിരെ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് പ്രതീക്ഷിച്ചു ഇറങ്ങിയ ഇന്ത്യക്ക് പക്ഷെ രണ്ടാം ഇന്നിങ്സിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇന്ത്യക്ക് എതിരെ 9 വിക്കെറ്റ് ജയമാണ് ഓസ്ട്രേലിയ നേടിയത്.

ഇന്ത്യൻ ടീം ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റിംഗ് മൂന്നാം ദിനത്തിൽ ആരംഭിച്ച ഓസ്ട്രേലിയക്ക് ഒന്നാമത്തെ ഓവറിൽ രണ്ടാം ബോളിൽ തന്നെ അശ്വിൻ വിക്കെറ്റ് വീഴ്ത്തി പ്രഹരം ഏൽപ്പിച്ചു എങ്കിലും ശേഷം മനോഹരമായി ഇന്ത്യൻ സ്പിന്നര്മാരെ നേരിട്ട ഓസ്ട്രേലിയ ജയം പിടിച്ചെടുത്തു. ജയത്തോടെ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ഓസ്ട്രേലിയ തിരികെ വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നേരത്തെ പരമ്പരയിലെ ആദ്യത്തെ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ ടീമാണ് ജയിച്ചിരുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം വെറും 109 റൺസിൽ പുറത്തായപ്പോൾ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ അടിച്ചെടുത്തത് 197 റൺസാണ്. വളരെ നിർണായകമായ 88 റൺസ് ലീഡ് മത്സരത്തിൽ അടക്കം ഓസ്ട്രേലിയക്ക് സമ്മാനിച്ചത് വലിയ മുൻ‌തൂക്കം തന്നെ. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഒരിക്കൽ കൂടി തകരുന്ന കാഴ്ചയാണ് രണ്ടാം ഇന്നിങ്സിൽ കാണാൻ കഴിഞ്ഞത്.

അർഥ സെഞ്ച്വറി നേടിയ പൂജാര മാത്രമാണ് ഈ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ 163 റൺസ് നേടി എങ്കിലും ഓസ്ട്രേലിയക്ക് മുൻപിൽ ജയത്തിലേക്ക് എത്താൻ ഇന്ത്യക്ക് അത് മാത്രം മതിയായില്ല. തോൽവി ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അടക്കം നൽകുന്ന തിരിച്ചടി വലുതാണ്.

Rate this post