അടിച്ചു കസറി ക്യാപ്റ്റൻ രോഹിത് ശർമ്മ!! ഇന്ത്യക്ക് 6 വിക്കെറ്റ് ജയം

ടി :20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കണേൽ ജയം എന്നോരോറ്റ ലക്ഷ്യവുമായി എത്തിയ ടീം ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മാച്ചിൽ 6 വിക്കെറ്റ് ജയം. അത്യന്തം ആവേശം അവസാന ഓവർ വരെ നിറഞ്ഞുനിന്ന മാച്ചിൽ ജയം നേടി ടി :20 പരമ്പരയിൽ ടീം ഇന്ത്യ 1-1ന് ഒപ്പമെത്തി

മഴയും നനഞ്ഞ ഔട്ട്‌ ഫീൽഡ് കാരണം എട്ട് ഓവറുകൾ മാത്രമായി ചുരുക്കിയ മാച്ചിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ 5 വിക്കെറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 90 റൺസ് നേടി.എന്നാൽ മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ക്ലാസ്സിക്ക് ഇന്നിങ്സ് കാഴ്ചവെച്ചപ്പോൾ അവസാന ഓവറുകളിൽ ടീം ഇന്ത്യ ജയം നേടി.

മൂന്ന് സിക്സ് അടക്കം 29 റൺസ് ഒന്നാം ഓവറിൽ പിറന്നപോൾ തന്നെ ജയത്തിലേക്ക് അടുത്ത ഇന്ത്യക്കായി രാഹുൽ (10 റൺസ് ), വിരാട് കോഹ്ലി (11 റൺസ് ) എന്നിവരും തിളങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മ വെറും 20 ബോളിൽ 4 സിക്സും 4vഫോറും അടക്കം 46 റൺസാണ് പായിച്ചത്. നേരത്തെ ഇന്ത്യക്കായി അക്ഷർ പട്ടേൽ രണ്ട് വിക്കെറ്റ് വീഴ്ത്തിയിരുന്നു.