ട്വിസ്റ്റ്‌ വീണ്ടും വമ്പൻ സസ്പെൻസ്!! അവസാന ഓവറിൽ പാകിസ്ഥാനെ വീഴ്ത്തി ടീം ഇന്ത്യ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യ : പാക് മാച്ച് അവസാനിച്ചത് മറ്റൊരു ത്രില്ലർ സസ്പെൻസ് മാച്ച് രൂപത്തിൽ. അവസാന ഓവർ വരെ സസ്പെൻസ് നിറഞ്ഞുനിന്ന മത്സരത്തിൽ ക്രിക്കറ്റ്‌ ലോകം കണ്ടത് ഇന്ത്യൻ ബാറ്റിങ് നിരയും പാക് ബൗളർമാരും തമ്മിലുള്ള ശക്തമായ പോരാട്ടം.

എല്ലാവർക്കും പ്രതീക്ഷകൾക്ക് ഒടുവിൽ അവസാന ഓവറിലാണ് ഇന്ത്യൻ ടീം 5 വിക്കെറ്റ് ജയത്തിലേക്ക് എത്തിയത്. ഇന്ത്യക്കായി ഹാർദിക്ക് പാണ്ട്യ33 റൺസ്‌ നേടിയപ്പോൾ ജഡേജ 35 റൺസുമായി തിളങ്ങി. അഞ്ചാം വിക്കറ്റിൽ ഇരുവരും അടിച്ചെടുത്ത 52 റൺസാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. ഇതോടെ ഇക്കഴിഞ്ഞ ടി :20 വേൾഡ് കപ്പിലെ തോൽവിക്ക് പ്രതികാരം വീട്ടാൻ കഴിഞ്ഞു.ജഡേജ 35 റൺസ്‌ (29 ബോൾ രണ്ട് സിക്സ് & രണ്ട് ഫോർ )നിർണായകമായി

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ഉയർത്തിയ 148 റൺസിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഇന്നിങ്സിലെ രണ്ടാം ബോളിൽ തന്നെ ലോകേഷ് രാഹുൽ വിക്കെറ്റ് നഷ്ടമായത് ഷോക്കായി എങ്കിലും ശേഷം എത്തിയ വിരാട് കോഹ്ലി പ്രതീക്ഷ നൽകി 35 റൺസിൽ പുറത്തായി. എന്നാൽ അവസാന ഓവറുകളിലെ ജഡേജയും ഹാർദിക്ക് പാണ്ട്യയും റൺസ്‌ അടിച്ചെടുത്തതോടെ ഇന്ത്യൻ ജയം എളുപ്പമായി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ടീമിനെ 147 റൺസിൽ ഒതുക്കിയത് പേസർമാർ മികവാണ്.നാല് വിക്കറ്റുകൾ ഭുവി വീഴ്ത്തിയപ്പോൾ ഹാർദിക്ക് പാണ്ട്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Rate this post