അത്യാധുനിക സൗകര്യങ്ങളോടു കൂടി, കുറഞ്ഞ ചിലവിൽ നിർമ്മിച്ച, ഒരു അതി മനോഹര ഭവനം പരിചയപ്പെട്ടാലോ!! | 6 Lakhs budget friendly Kerala home

6 Lakhs budget friendly Kerala home : സ്വന്തമായി ഒരു വീട്, അത് ഏതൊരാളുടെയും സ്വപ്നമായിരിക്കും. അതും, കുറഞ്ഞ ചിലവിൽ,എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഒരു വീടാണെങ്കിലോ? അത്തരത്തിൽ നിർമ്മിച്ച, ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളി ലേക്ക് കടക്കാം. പഴമക്ക് ഒട്ടും കോട്ടം തട്ടാതെ, എന്നാൽ, പുതുമ നില നിർത്തി കൊണ്ട് വെറും 10 സെന്റ് സ്ഥലത്ത്,519 സ്ക്വയർഫീറ്റിൽ നിർമ്മിച്ച മനോഹരമായ ഈ ഒറ്റ നില വീട്, സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്.

എല്ലാവിധ അത്യാധുനിക, സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്‌ ,വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന രീതിയിൽ, നാല് തൂണുകൾ നാല് വശത്തായി നൽകിയിരിക്കുന്നു.വിട്രിഫൈഡ് ടൈൽസ് പാകിയ തൂണിന്റെ ഭംഗി എടുത്ത് കാണിക്കുന്നത്, മുകൾ ഭാഗത്ത് നൽകിയിട്ടുള്ള വുഡൻ വർക്ക്‌ ആണ്.

ഫ്ലോറിങ്ങിനായി,വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ ജനാലകൾ, ഡോറുകൾ എന്നിവ അക്വേഷ്യ ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവയ്ക്ക് കൂടുതൽ ഭംഗി ലഭിക്കുന്നതിനായി ഹണി യെല്ലോ കളർ,പോളിഷ് ആണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന്, അകത്തേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായ, ഡൈനിങ് കം ലിവിങ് റൂം രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഏരിയയിൽ, ഇരുവശങ്ങളിലായി രണ്ട് മരത്തിൽ തീർത്ത സോഫകൾ നൽകിയിട്ടുണ്ട്.

കോർണർ സൈഡിലായി സെറ്റ് ചെയ്തിട്ടുള്ള ഡൈനിങ് ഏരിയയിൽ, നാലുപേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ് ടേബിളും, ചെയറുകളും സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. വീടിന്റെ പ്രധാന ആകർഷണമായായി പറയേണ്ടത്, പഴമ നിലനിർത്താനായി, വീടിന്റെ മേൽക്കൂരയിൽ ഉപയോഗിച്ച, റൂഫിങ്‌ ടൈലുകളും,സീലിംഗിൽ ഉപയോഗിച്ചിട്ടുള്ള വുഡൻ ഫിനിഷിങ്ങിൽ ഉള്ള പി വി സി, ജിപ്സം വർക്കുമാണ്., 6 ലക്ഷം രൂപയാണ് ചിലവ് വന്നിട്ടുള്ളത്.