ടോസ് ഇന്ത്യക്ക് രോഹിത് ഇല്ല😮 സഞ്ജുവിന് ഇന്ന് സ്പെഷ്യൽ റോൾ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ ഒരിക്കൽ കൂടി അധിപത്യം ശക്തമാക്കാൻ ഇന്ത്യൻ ടീം.ഇന്ന് നടക്കുന്ന അഞ്ചാം ടി :20യിൽ അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞത് ഒന്നും ടീം ഇന്ത്യ സ്വപ്നം കാണുന്നില്ല.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ സർപ്രൈസ് നീക്കമായി മാറിയത് ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ ടീം നായകൻ എത്തിയതാണ്.രോഹിത് ശർമ്മക്ക്‌ വിശ്രമം നൽകിയപ്പോൾ ഇന്ത്യൻ ടീം നാല് മാറ്റങ്ങളുമായിട്ടാണ് കളിക്കാൻ എത്തിയത്. രോഹിത് ശർമ്മ, റിഷാബ് പന്ത്, സൂര്യകുമാർ യാദവ്, ഭുവി എന്നിവർക്കാണ് അവസാന ടി :20യിൽ ടീം ഇന്ത്യ വിശ്രമം അനുവദിച്ചത്

അതിനാൽ തന്നെ സഞ്ജു സാംസൺ ടോപ് ഓർഡറിൽ ബാറ്റിങ് എത്താനുള്ള സാഹചര്യം ഉയരുകയാണ്. നേരത്തെ നാലാം ടി :20യിൽ സഞ്ജു സാംസൺ അഞ്ചാമതാണ് ബാറ്റ് ചെയ്യാൻ എത്തിയത്. താരം ഇന്നലത്തെ മുപ്പത് റൺസ്‌ ഏറെ കയ്യടികൾ നേടി. റിഷാബ് പന്ത് അഭാവത്തിൽ ദിനേഷ് കാർത്തിക്ക് ഇന്ത്യൻ ടീം വിക്കെറ്റ് കീപ്പർ റോളിൽ എത്തും.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :Ishan Kishan, Shreyas Iyer, Sanju Samson, Hardik Pandya(c), Deepak Hooda, Dinesh Karthik(w), Axar Patel, Kuldeep Yadav, Avesh Khan, Ravi Bishnoi, Arshdeep Singh

വെസ്റ്റ് ഇൻഡീസ് ടീം :Shamarh Brooks, Shimron Hetmyer, Nicholas Pooran(c), Devon Thomas(w), Jason Holder, Odean Smith, Keemo Paul, Dominic Drakes, Obed McCoy, Hayden Walsh, Rovman Powell