ഇന്നാപിടി 5 വിക്കെറ്റ്!! സൗത്താഫ്രിക്കയെ തരിപ്പണമാക്കി ആർഷദീപ് ഷോ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഓവർ മുതൽ ആഞ്ഞടിച്ച് ഇന്ത്യൻ ബൗളർമാർ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇന്ത്യൻ ബൗളർമാർ പന്തെറിയുന്നത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (0) മടക്കി ദീപക് ചാഹർ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്ര ഹരം നൽകിയത്.

തുടർന്ന്, രണ്ടാം ഓവറിൽ യുവ ഇന്ത്യൻ പേസർ അർഷദീപ് സിംഗ് ചീട്ടുകൊട്ടാരം പോലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തു. രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ലൈനപ്പിൽ കനത്ത നാശം വിതച്ചാണ് അർഷദീപ് സിംഗ് തിരുവനന്തപുരം സ്റ്റേഡിയത്തിൽ എത്തിയ ഇന്ത്യൻ ആരാധകരെ ആവേശത്തിൽ ആക്കിയത്. ഓവറിലെ രണ്ടാം ബോളിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൻ ഡി കോക്കിനെ (1) ബൗൾഡ് ചെയ്താണ് അർഷദീപ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

തുടർന്ന് ഓവറിലെ അഞ്ചാം ബോളിൽ റിലെ റൂസവിനെ (0) ഗോൾഡൻ ഡക്കിന് മടക്കി അർഷദീപ് സിംഗ് ശരിക്കും ദക്ഷിണാഫ്രിക്കയെ പതനത്തിലേക്ക് തള്ളിയിട്ടു. റൂസവിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചാണ് അർഷദീപ് പുറത്താക്കിയത്. തൊട്ടടുത്ത പന്തിൽ ഡേവിഡ് മില്ലറെയും (0) അർഷദീപ് സിംഗ് ഗോൾഡൻ ഡക്കിന് ബൗൾഡ് ചെയ്ത് മടക്കി. അടുത്ത ഓവർ എറിയാൻ എത്തിയ ദീപക് ചാഹർ, ദക്ഷിണാഫ്രിക്കൻ ബാറ്റർ ട്രിസ്റ്റൺ സ്റ്റബ്സിനെ (0) ഗോൾഡൻ ഡക്കിന് അർഷദീപ് സിംഗിന്റെ കൈകളിൽ എത്തിച്ച് മടക്കിയതോടെ, 4 ഓവർ പൂർത്തിയാകുമ്പോൾ 20-5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യൻ പ്ലെയിങ് ഇലവൻ:Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant(w), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh

സൗത്താഫ്രിക്കൻ ടീം :Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi