ഇന്ത്യക്ക് സൗത്താഫ്രിക്കൻ ഷോക്ക്!! സസ്പെൻസ് മാച്ചിൽ 5 വിക്കെറ്റ് തോൽവി

സൗത്താഫ്രിക്കക്ക് എതിരായ സൂപ്പർ 12 പോരാട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ആദ്യം ബാറ്റിംഗിൽ നിരാശ മാത്രം സമ്മാനിച്ച ഇന്ത്യൻ സംഘം പിന്നീട് ബൗളിങ്ങിൽ പൊരുതി എങ്കിലും 5 വിക്കെറ്റ് തോൽവിയാണ് രോഹിത് ശർമ്മ ശർമ്മയും സംഘവും വഴങ്ങിയത്. ഇന്ത്യ : 133-9 (20 ഓവർ ), സൗത്താഫ്രിക്ക ;134-5[19.4]

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാർ വിക്കറ്റുകൾ നഷ്ടമായി. തുടരെ വിക്കറ്റുകൾ നഷ്ടമായി ഒരുവേള 100 എന്നുള്ള സ്കോറിലേക്ക് പോലും എത്തില്ല എന്ന് കരുതിയ ഇന്ത്യൻ സ്കോർ 130 കടത്തിയത് നാലാം നമ്പറിൽ എത്തിയ സൂര്യകുമാർ യാദവിന്റെ പ്രകടനം തന്നെ. ഒറ്റക്ക് പോരാടിയ സൂര്യ തന്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടി.രോഹിത് ശർമ്മ (15 റൺസ് ), രാഹുൽ (9 റൺസ് ), വിരാട് കോഹ്ലി (12 റൺസ് ) എന്നിവർ വേഗം പുറത്തായപ്പോൾ ശേഷം എത്തിയ സൂര്യകുമാർ യാദവാണ് ഇന്ത്യക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത്.

പതിവ് ശൈലിയിൽ ബാറ്റ് വീശിയ സൂര്യ കുമാർ യാദവ് വെറും 40 ബോളിൽ 6 ഫോറും3 സിക്സ് അടക്കം 68 റൺസ് നേടി.മറുപടി ബാറ്റിങ്ങിൽ 134 റൺസ് ടാർജെടറ്റ് പിന്നാലെ ബാറ്റ് വീശിയ സൗത്താഫ്രിക്കക്ക് ഇന്ത്യൻ ബൗളർമാർ സമ്മാനിച്ചത് ഷോക്കിങ് തുടക്കം. ഭുവി, അർഷദീപ് പേസ് ജോഡി സ്വിങ് ബൌളിംഗ് മികവ് പുറത്തെടുത്തതോടെ എതിരാളികൾ ഭയന്നു. പക്ഷെ ശേഷം എത്തിയ മാർക്രം : മില്ലർ ജോഡി ഇന്ത്യൻ ജയം വെറും സ്വപ്നമാക്കി മാറ്റി.

അവസാന ഓവറുകളിൽ മനോഹരമായി സിക്സ് അടക്കം പായിച്ച ഡേവിഡ് മില്ലറാണ് ഇന്ത്യൻ ടീം ജയത്തിന് മുൻപിൽ തടസ്സമായി മാറിയത്. സൗത്താഫ്രിക്കക്ക് വേണ്ടി മാർക്രം 41 ബോളിൽ 52 റൺസ് നേടി.ഡേവിഡ് മില്ലർ 46 ബോളിൽ 4 ഫോറും 3 സിക്സ് അടക്കം 59 റൺസ് നേടി. ഇന്ത്യക്കായി അർഷദീപ് രണ്ടും വിക്കെറ്റ് വീഴ്ത്തി കയ്യടികൾ നേടി.