ഇതാണ് അന്നും ഇന്നും പ്രശ്നം 😳😳മത്സര ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞത് കേട്ടോ???

ബംഗ്ലാദേശ് എതിരായ രണ്ടാം ഏകദിന മാച്ചിലും ടീം ഇന്ത്യക്ക് ദയനീയ തോൽവി. അത്യന്തം നാടകീയതകളും സസ്പെൻസ് നിറഞ്ഞു നിന്ന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ആറ് റൺസിനാണ് ബംഗ്ലാദേശ് സംഘം ജയിച്ചത്. അവസാന ബോൾ വരെ ആവേശം നീണ്ടുനിന്ന കളിയിലെ തോൽവി ഇന്ത്യൻ ടീമിന് മറ്റൊരു ഏകദിന ക്രിക്കറ്റ്‌ പരമ്പര കൂടി നഷ്ടമായി.ഡിസംബർ 10നാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.

അതേസമയം ബാറ്റിങ് നിരയുടെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവുകൾ ഇന്ത്യക്ക് നഷ്ടമാക്കിയത് മറ്റൊരു നിർണായക മത്സരം കൂടിയാണ്. ഒരുവേള ജയത്തിലേക്ക് നീങ്ങുനമെന്ന് തോന്നിപ്പിച്ച മത്സരത്തിൽ ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. അവസാന ഓവറുകളിൽ നായകൻ രോഹിത് ശർമ്മ മാക്സിമം പോരാടി എങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്നത്തെ മത്സരം തോറ്റ പിന്നാലെ ഇന്ത്യൻ നായകൻ എതിരെ രൂക്ഷ ഭാഷയിലാണ് വിമർശനം ഉയരുന്നത്.

എന്നാൽ മത്സരശേഷം ഇന്ത്യൻ തോൽവിയേ കുറിച്ച് നായകൻ രോഹിത് ശർമ്മ അഭിപ്രായം തുറന്ന് പറഞ്ഞു.”ഒരു കളി തോൽക്കുമ്പോൾ പോസിറ്റീവും നെഗറ്റീവും ഉണ്ടാകും. 69/6 എന്ന നിലയിൽ നിന്ന്, 270 റൺസിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞത് ഒരു തെറ്റ് തന്നെയാണ്.ബൗളിങ്ങിൽ ഞങ്ങൾ മനോഹരമായി തന്നെ തുടങ്ങിയെങ്കിലും മിഡിൽ ഓവറുകളും ബാക്ക് എൻഡുമാണ് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നത്. കഴിഞ്ഞ കളിയിലും സംഭവിച്ചു. ഞങ്ങൾ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത് ” ക്യാപ്റ്റൻ രോഹിത് ശർമ്മ വെളിപ്പെടുത്തി.

” അവർക്ക് അവസാന ഓവറുകളിൽ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാൽ അത്തരം ബാറ്റിംഗ് കൂട്ടുകെട്ടുകൾ തകർക്കുന്നതിനുള്ള വഴികളും നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റിൽ, ഇത് ബാറ്റിംഗ് പങ്കാളിത്തത്തെക്കുറിച്ചാണ് ടീമുകൾ നോക്കുക. അതിനാൽ തന്നെ നിങ്ങൾക്ക് അത് ലഭിക്കുമ്പോൾ, അവ മാച്ച് വിന്നിംഗ് കൂട്ടുകെട്ടുകളായി പരിവർത്തനം ചെയ്യപ്പെടുന്നുവെന്ന് നിങ്ങൾ ഉറപ്പാക്കണം ” ഇന്ത്യൻ ക്യാപ്റ്റൻ തുറന്ന് സമ്മതിച്ചു.

Rate this post