4 ലക്ഷം രൂപക്ക് നിർമ്മിച്ച മനോഹരമായ വീട്.. വീഡിയോ കാണാം | 4 Lakhs Low Budget Home Tour

4 Lakhs Low Budget Home Tour Malayalam : വീട് എന്ന സ്വപ്നത്തിലേക്ക് സഞ്ചരിക്കുമ്പോൾ പലരുടെയും മുന്നിൽ കാണുന്നത് സാമ്പത്തിക പ്രശ്നമാണ്. എന്നാൽ വെറും നാല് ലക്ഷം രൂപയ്ക്ക് പണിത അടിപൊളി വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ചിലവാകും എന്ന പ്രശ്നമുള്ളവർക്ക് ഇത്തരമൊരു വീട് ഉത്തമ ഉദാഹരണമാണ്. അങ്ങനെയുള്ളവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഈ വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണെന്ന് പറയാം. ഒരുപാട് പണം ചിലവാക്കി വീട് പണിയുന്നതിനെക്കാളും നല്ലത് ഇത്തരത്തിൽ ചിലവ് കുറഞ്ഞതും

എന്നാൽ അതുപോലെ നമ്മളുടെ ഇഷ്ടപ്രകാരത്തിൽ വീട് നിർമ്മിക്കുമ്പോളാണ് സന്തോഷകരമായി ആ വീട്ടിൽ കഴിയാൻ സാധിക്കുകയുള്ളു. രാത്രി സമയങ്ങളിലാണ് വീടിന്റെ ഭംഗി വർധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഹാളാണ് കാണാൻ സാധിക്കുന്നത്. 530 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചെറിയ സ്ഥലത്ത് തന്നെ ഇത്രേയും മനോഹരമായി വീട് വെക്കാൻ സാധിച്ചതിൽ വീട്ടുടമസ്ഥൻ വളരെയധികം സന്തോഷവനാണ്.

ചുമരുകളിൽ വാൾപേപ്പർ ഉപയോഗിച്ചതിനാൽ മറ്റു ഇന്റീരിയർ വർക്കിന്റെ ആവശ്യം വന്നില്ല. അത്രേയും മനോഹരമായിട്ടാണ് ഓരോ ഭാഗത്ത് ചെയ്തു വെച്ചിരിക്കുന്നത്.അടുക്കളയിലേക്ക് പ്രവേശിച്ചാൽ ചെറിയ ഇടമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ എല്ലാ സൗകര്യങ്ങൾ അടങ്ങിയ അടുക്കളയും കൂടിയാണ്. തൊട്ട് അരികെ തന്നെ ഒരു വർക്ക്‌ ഏരിയയും നൽകിട്ടുണ്ട്. ഒരു ബാത്റൂമാണ് വീട്ടിലുള്ളത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം.

 • Total Area – 530 SFT
  Rate – 4 Lakhs
  1) Living Hall
  2) Dining Hall
  3) 2 Bedroom
  4) Bathroom
  5) Kitchen + Work area
Rate this post