4 6 6 6😱😱ഇതാര് കേരള ഹിറ്റ്മാനോ :സഞ്ജുവിന്റെ വെടിക്കെട്ട് ഓവർ കാണാം

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരം വിജയിച്ചതോടെ, 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ അപരാജിതരായി 2-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ (74*) ഇന്ത്യയുടെ വിജയശിൽപ്പിയായി.

മത്സരത്തിൽ, മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ (39) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറച്ച സഞ്ജുവിന്റെ ഇന്നിംഗ്സ്, ഇന്ത്യൻ ആരാധകരെ മുഴുവൻ ആവേശത്തിലാക്കി. ഒരു സമയത്ത് ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും (1), ഇഷാൻ കിഷനും (16) നേരത്തെ പുറത്തായി ടീം പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സമയത്താണ് നാലാമനായി ക്രീസിലെത്തിയ സഞ്ജു, ശ്രേയസ് അയ്യർക്കൊപ്പം മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്.

ശ്രീലങ്കൻ പേസർ ലാഹിറു കുമാരയാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. കുമാര എറിഞ്ഞ ഇന്നിംഗ്സിലെ 13-ാം ഓവറിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് വിളയാട്ടത്തിന് ഇന്ത്യൻ ആരാധകർ സാക്ഷികളായത്. 12-ാം ഓവർ പൂർത്തിയാകുമ്പോൾ സഞ്ജുവിന്റെ സ്കോർ 19 പന്തിൽ ഒരു ഫോർ ഉൾപ്പടെ 17 റൺസ് എന്നായിരുന്നു. എന്നാൽ, 13-ാം ഓവർ എറിയാനെത്തിയ കുമാരയെ ഒരു ബൗണ്ടറിയോടെയാണ് സഞ്ജു വരവേറ്റത്.

തുടർന്ന്, കുമാരയുടെ രണ്ടാം പന്ത് ഓഫ് സ്റ്റംപിന് മുകളിലൂടെ സിക്സ് പറത്തിയ സഞ്ജു, കുമാരയുടെ മൂന്നാം പന്തും സമാന രീതിയിൽ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി. അതോടെ പ്രകോപിതനായ കുമാര തന്റെ മുഴുവൻ ശക്തിയുമെടുത്ത് സഞ്ജുവിന് നേരെ ഒരു യോർക്കർ എരിഞ്ഞെങ്കിലും, സഞ്ജു അത് തന്ത്രപരമായി ഡിഫെൻഡ് ചെയ്തു. തുടർന്ന്, കുമാരയുടെ അടുത്ത പന്തും സിക്സ് പറത്തി സഞ്ജു തന്റെ കോട്ട തികച്ചു. അവസാന പന്തിൽ കുമാരക്ക് തന്നെ വിക്കറ്റ് നൽകി സഞ്ജു മടങ്ങുമ്പോൾ, ആ ഓവറിൽ സഞ്ജു 22 റൺസ് എടുത്തിരുന്നു.