300 സ്ക്വയർ ഫീറ്റിൽ ഒരു മുറിയുള്ള കേരള തനിമയിൽ നിർമ്മിച്ച മനോഹരമായ വീട് നോക്കാം |3 Lakhs Only Budget House

3 Lakhs Only Budget House Malayalam : കോട്ടയം ജില്ലയിൽ കേരള തനിമ നിറഞ്ഞ ഒരു ഓട് മേഞ്ഞ വീടാണ് പരിചയപ്പെടാൻ പോകുന്നത്. ഈ വീടിന്റെ നിലനിൽക്കുന്ന സ്ഥലം നെൽപാടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് അതിന്റെ ഭംഗിയും ഏറെയാണ്. വെറും 300 സ്ക്വയർ ഫീറ്റിൽ പണിത ഒരു കുഞ്ഞൻ വീടാണ് കാണാൻ കഴിയുന്നത്. ചെറിയയൊരു സിറ്റ്ഔട്ടും മുൻവശത്ത് ജനാലയും നൽകിരിക്കുന്നതായി കാണാം.

സിറ്റ്ഔട്ടിൽ ഉപയോഗിച്ചിരിക്കുന്നത് റെഡ് ഓക്സൈഡാണ്. വീടിന്റെ മുഴുവൻ പെയിന്റ് ചെയ്തിരിക്കുന്നത് പുട്ടി ഇട്ടിട്ടാണ്. വെള്ള നിറമുള്ള പെയിന്റാണ് വീടിന്റെ പ്രാധാന വാതിലിനു നൽകിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നേരെ കയറി ചെല്ലുന്നത് ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും എല്ലാം കൂടിയ ഒരു ഏരിയയിലേക്കാണ്. ഇവിടെ തന്നെ ചെറിയ ഡൈനിങ് മേശ വന്നിട്ടുണ്ട്. അതിന്റെ മുകളിലായി ടീവി വെച്ചിട്ടുണ്ട്.

രണ്ട് പാളികളുള്ള ഒരു ചെറിയ ജനൽ ഇവിടെ നൽകിട്ടുണ്ട്. മുകൾ ഭാഗത്ത് സെലിംഗ് ചെയ്യാതെ തുറന്നു വെച്ചിരിക്കുകയാണ്. മുകളിൽ മുഴുവൻ സ്‌ക്വയർ ട്യൂബ് ഉപയോഗിച്ച് പുതിയ തരത്തിലുള്ള ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയിലേക്ക് നീങ്ങുമ്പോൾ അത്യാവശ്യം വലിയതും രണ്ട് പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലവും ഇവിടെയുണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റാണ് ചെയ്തിരിക്കുന്നത്.

ടോപ്പ് എൽ ആകൃതിയിലും കൂടാതെ ടൈൽസുമാണ് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റോറേജ് സ്പേസുകൾ ഇവിടെ കാണാം. അടുക്കളയുടെ ഒരു ഭാഗത്ത് തന്നെയാണ് വിറക് അടുപ്പ് ഒരുക്കിരിക്കുന്നത്. ഓരോ കാര്യങ്ങൾ വളരെ ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്. പിവിസി വാതിലുകളാണ് നൽകിരിക്കുന്നത്. ആകെ ഒരു കിടപ്പ് മുറിയാണ് ഈ വീട്ടിലുള്ളത്. അത്യാവശ്യം വലിപ്പമുള്ള കിടപ്പ് മുറിയാണ് നൽകിരിക്കുന്നത്. കൂടാതെ ജോലി ചെയ്യാനുള്ള് സ്ഥലവും ഒരു വാർഡ്രോപ്പും ഉള്ളതായി കാണാം. Video credits : Start Deal

Location – Kottayam
Total Area – SFT
Owner name – Sudeesh
Total Cost – 3 Lacs

  1. Sitout
  2. living area + dining hall
  3. Kitchen
  4. Common Bathroom
  5. Bedroom
Rate this post