ബാക്ക് ആപ്പ് പ്ലയേഴ്‌സ് മൂന്ന് താരങ്ങൾ!! സഞ്ജുവിന് അവിടെയും അവഗണന

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിനെ എല്ലാ ആകാംക്ഷകൾക്കും ഒടുവിലാണ് സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സീനിയർ താരങ്ങൾ അടക്കം ടീമിലേക്ക് തിരികെ എത്തിയപ്പോൾ മലയാളി താരമായ സഞ്ജു വി സാംസണിന് ഒരിക്കൽ കൂടി ഇന്ത്യൻ ടി :20 ടീമിലെ സ്ഥാനം നഷ്ടമായി. വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യ കപ്പിൽ ഒഴിവാക്കപെട്ട താരങ്ങളിൽ ഇഷാൻ കിഷൻ, സഞ്ജു സാംസൺ, മുഹമ്മദ്‌ ഷമി എന്നിവരാണ് പ്രമുഖർ.

വിരാട് കോഹ്ലി അടക്കം ടീമിലെ പ്രമുഖർ എല്ലാം തന്നെ രോഹിത് ശർമ്മ ക്യാപ്റ്റനായി എത്തുന്ന ഇന്ത്യൻ സ്‌ക്വാഡിൽ എത്തുമ്പോൾ റിഷാബ് പന്ത്, ദിനേശ് കാർത്തിക്ക് എന്നിവരാണ് ഇന്ത്യൻ സ്‌ക്വാഡിലെ വിക്കെറ്റ് കീപ്പർമാർ. പരിക്കിൽ നിന്നും മുക്തനായി കെ. എൽ രാഹുൽ ഇന്ത്യൻ ടീമിലേക്ക് എത്തി.

അതേസമയം ഇന്ത്യൻ സ്‌ക്വാഡിനും ഒപ്പം മൂന്ന് താരങ്ങൾ ബാക്ക് അപ്പ് ഓപ്ഷനായി എത്തുമെന്ന കാര്യം ശ്രദ്ധേയമാണ്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവർ ഏഷ്യ കപ്പ് ടീമിനോപ്പം പറക്കുമ്പോൾ സഞ്ജു സാംസണിനെ അതിൽ നിന്നും പോലും ഒഴിവാക്കിയത് വിവാദമായി മാറി കഴിഞ്ഞു. മോശം ഫോമിലുള്ള ശ്രേയസ് അയ്യർക്ക് വീണ്ടും വീണ്ടും അവസരം ലഭിക്കുമ്പോൾ സഞ്ജുവിന് മുൻപിൽ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് പ്രതീക്ഷകൾ കൂടി അവസാനിക്കുകയാണ്.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma, KL Rahul, Kohli, Suryakumar Yadav, Rishabh Pant, Deepak Hooda, Dinesh Karthik, Hardik Pandya, Ravindra Jadeja, R Ashwin, Yuzvendra Chahal, Ravi Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan

Back up players;Akshar Patel,Shreyas Iyyer ,Deepak Chahar