6 സെന്റ് പ്ലോട്ടിൽ മനോഹരമായ കണ്ണഞ്ചിപ്പിക്കും വീട് |28 lakhs 1350 sqft Budget friendly Home Tour

28 lakhs 1350 sqft Budget friendly Home Tour Malayalam : എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 1350 ചതുരശ്ര അടിയിൽ 28 ലക്ഷം രൂപയിലാണ് ഈ വീട് പണിതിരിക്കുന്നത്. വെള്ള ഗ്രെ നിരങ്ങൾ അടങ്ങിയ മനോഹരമായ വീടിന്റെ ചിത്രങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിള്ളറുകളിൽ നൽകിരിക്കുന്ന കല്ലുകളുടെ വർക്കാണ് ഈ വീടിന്റെ പ്രധാന ആകർഷണം. രാത്രികളിൽ കാഴ്ച്ചകൾ മനോഹരമാക്കാൻ ധാരാളം എൽഇഡി ലൈറ്റുകൾ നൽകിട്ടുണ്ട്. ആറ് സെന്റ് പ്ലോറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ഒരുപാട് സ്പേസ് അടങ്ങിയ ഓപ്പൺ സിറ്റ്ഔട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്. തേക്കിൻ തടികൾ കൊണ്ടാണ് മുൻവശത്തെ വാതിലുകളും ജനാലുകളും ചെയ്തിരിക്കുന്നത്. രണ്ട് പാളികൾ അടങ്ങിയ വാതിലാണ് പ്രധാന വാതിലിനു കൊടുത്തിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് നല്ലൊരു ലിവിങ് ഏരിയയാണ്. ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈലുകളാണ് നൽകിട്ടുള്ളത്. പാർട്ടിഷൻ വർക്കുകളും, സീലിംഗ് വർക്കുകൾ തുടങ്ങിയവ ഇവിടെ കാണാൻ സാധിക്കില്ല.

അതുപോലെ തന്നെ അധികം ഇന്റീരിയർ ഡിസൈനുകളും ചെയ്തിട്ടില്ല. എന്നാൽ സാധാരണകാർക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്. ഡെയിനിങ് ഹാളായിട്ട് വേർ തിരിക്കാൻ ചെറിയയൊരു പർഗോള വർക്ക് ചെയ്തിട്ടുണ്ട്. റൗണ്ട് ഡൈനിങ് മേശയും നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന കസേരകളും ഡൈനിങ് ഹാളിൽ കാണാൻ സാധിക്കും. അടുക്കളയിലേക്ക് നീങ്ങുമ്പോൾ പ്രധാനമായി രണ്ട് അടുക്കളയാണ് വരുന്നത്. വർക്കിംഗ് അടുക്കളയും പ്രധാന അടുക്കളയും. അലുമണിയം ഫാബ്രിക്കേഷനിലാണ് കബോർഡ് വർക്കുകൾ ചെയ്തിരിക്കുന്നത്. വൈറ്റ് ആൻഡ് ഗ്രെ കോമ്പിനേഷനിലാണ് കാബോർഡ് ഭംഗിയായി ഒരുക്കിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ട് മനസിലാക്കാം. Video Credits : Nishas Dream World

  • Total Area – 1350 SFT
  • Plot – 6 Cent
  • Total Rate – 28 Lakhs
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) Kitchen
  • 5) 2 Bedroom + Bathroom
Rate this post