1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!! |21 Lakh Budget Home Plan

21 Lakh Budget Home Plan Malayalam : എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുകളോടെ നല്ലില എന്ന സ്ഥലത്ത് നിർമ്മിച്ച ശരത്ത്, ഇന്ദു ദമ്പതികളുടെ വീടിനെ പറ്റി അറിഞ്ഞിരിക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകി വിശാലമായ മുറ്റം കാണാനായി സാധിക്കും. നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്.

വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഒരു വിശാലമായ സിറ്റൗട്ട് നൽകിയിരിക്കുന്നു.ഇവിടെ ഇരിക്കാനായി തിട്ടുകളും നൽകിയിട്ടുണ്ട്. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ മീഡിയം സൈസിൽ ഒരു സോഫ സെറ്റ് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഒരു ചെറിയ സെപ്പറേഷൻ നൽകിക്കൊണ്ട് മറ്റൊരു ലിവിങ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ചാരു കസേര നൽകിയിരിക്കുന്നു.

ലിവിങ് ഏരിയയെ വീടിന്റെ മറ്റുഭാഗങ്ങളുമായി വേർതിരിക്കാൻ ഒരു വുഡൻ പാർട്ടീഷൻ നൽകിയിട്ടുണ്ട്.ഇത് ഒരു ഷെൽഫ് രീതിയിൽ ഉപയോഗപ്പെടുത്താം.ഡൈനിങ് ഏരിയയിൽ നാലുപേർക്ക് ഇരിക്കാവുന്ന രീതിയിൽ ടേബിളും ചെയറുകളും നൽകിയിട്ടുണ്ട്.ഇവിടെ നിന്ന് തന്നെയാണ് അടുക്കളയിലേക്ക് പ്രവേശിക്കുന്നത്.എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ആവശ്യത്തിനു കബോർഡുകൾ സജ്ജീകരിച്ചാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഈയൊരു ഭാഗത്ത് നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു വർക്ക് ഏരിയ കൂടി നൽകിയിരിക്കുന്നു.

മൂന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളും അത്യാവശ്യം വലിപ്പം നൽകി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം സാധനങ്ങൾ സൂക്ഷിക്കാനുള്ള വാർഡ്രോബുകൾക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ബെഡ്റൂമുകൾക്ക് നൽകിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി ഈയൊരു വീട് നിർമിക്കാനായി ഏകദേശം 20 ലക്ഷം രൂപയുടെ അടുത്താണ് ചിലവ് വന്നിട്ടുള്ളത്. Video Credits : Homes & Tours

  • Location -Nallila
  • Area- 1320 sqft
  • 1)Sit out
  • 2)Living
  • 3)3 bedroom+ bathroom
  • 4)Dining area
  • 5)kitchen+ work area
Rate this post