കളിക്കാൻ പോകേണ്ട എന്ന് തീരുമാനിച്ചു പക്ഷേ നടന്നത് ചരിത്രം പിറന്നത് കിരീടനേട്ടം

എഴുത്ത് :ജയറാം ഗോപിനാഥ് (മലയാളി ക്രിക്കറ്റ്‌ സോൺ )

“The Accidental Prime Minister”തീർത്തും അപ്രതീക്ഷിതമായി ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തിലേയ്ക്ക് അവരോധിക്കപ്പെട്ട Dr മൻമോഹൻസിങ്ങിനെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ മീഡിയ അഡ്വൈസറും, വിശ്വസ്തനുമായിരുന്ന “സഞ്ചയ ബാരു”എഴുതിയ പ്രധാനമായ ഒരു പുസ്തകത്തിന്റെ പേരാണ് മുകളിൽ പരാമർശിച്ചത്.ഒരുപക്ഷേ ഇതുമായി എന്താണ് ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ജയത്തിനുള്ള ബന്ധം എന്തെന്ന് നിങ്ങൾ ചിന്തിക്കുമായിരിക്കും

എന്നാൽ 2007 ൽ പ്രഥമ T20 വേൾഡ് കപ്പ് സംഘടിപ്പിക്കാൻ ICC തീരുമാനിച്ചപ്പോൾ, ആ സമയത്തെ BCCI സെക്രട്ടറിയായ നിരഞ്ജൻ ഷാ ഏറെ പരിഹാസത്തോടെ പറഞ്ഞു,” എന്തിനാ T20 മാത്രമാക്കുന്നത്.. T10 നും, Five 5 ഉം, One1ഉം കൂടി നമുക്ക് ആകാമായിരുന്നെല്ലോ?ഇന്ത്യ T20 വേൾഡ് കപ്പ് കളിക്കാൻ പോകുന്നില്ല “അന്ന് ഈ പ്രകാരം അദ്ദേഹം അടക്കം അഭിപ്രായം അറിയിച്ചെങ്കിലും ഒടുവിൽ ഐസിസിക്ക്‌ സ്വല്പം ഭീഷണി പുറത്തെടുക്കേണ്ടി വന്നു. ഒരുപക്ഷേ 2011ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലേക്ക് ഇന്ത്യയെ പരിഗണിക്കില്ല എന്ന് കൂടി പറഞ്ഞപ്പോഴാണ് BCCI T20 വേൾഡ് കപ്പ് കളിക്കാൻ സമ്മതം അറിയിച്ചത്.

പ്രതിസന്ധികൾ അവിടെകൊണ്ടും തീർന്നില്ല. സച്ചിനും ഗാംഗുലിയും ദ്രാവിഡും പിന്മാറി. “T20 യുവാക്കൾക്ക് ഉള്ളതാണ്, അവർ കളിക്കട്ടെ”, ദ്രാവിഡ്‌ പറഞ്ഞു. നിവൃത്തിയില്ലാതെ BCCI യ്ക്ക് ഒരു യുവ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് ടി :20 ലോകകപ്പ് കളിക്കാൻ ആയിക്കേണ്ടി വന്നു. അവരെ നയിക്കാൻ ഒരു യുവ ക്യാപ്റ്റനെയും. “An Accidental Captain. Mahendra Singh Dhoni”അത് പുത്തൻ ചരിത്രത്തിന്റെ കൂടി തുടക്കമായിരുന്നു

യാദൃശ്ചികമായി ക്യാപ്റ്റനാക്കപ്പെട്ട വനും, അവന്റെ പിള്ളേരും കൂടി ആസാദ്യമെന്ന് കരുതിയത് നേടിയെടുത്തത് ഇതുപോലെ ഒരു സെപ്റ്റംബർ 24 നായിരുന്നു. “Nothing is Impossible, the word itself says I’m Possible !”അതേ ഈ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര ടി :20 ലോകകപ്പ് നേട്ടത്തിന്റെ പതിനാലാം വാർഷികദിനം മിന്നി തിളങ്ങുന്നു.