വേൾഡ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യയുടെ സുവർണ നിര

2003 ൽ വിശാഖപട്ടണത് നടന്ന ഏഷ്യൻ യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പിലെ കിരീട നേട്ടമാണ് ഇന്ത്യക്ക് വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം നേടിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീമിലെ ഭൂരിഭാഗം പേരും വേൾഡ് ചാംപ്യൻഷിപ്പിനുള്ള ടീമിലും സ്ഥാനം പിടിച്ചു. ഇന്ത്യ പോലുള്ള രാജ്യത്ത് വേൾഡ് ചാമ്പ്യൻഷിപ്പ് ,ഒളിമ്പിക്സ് പോലെയുള്ള വൻ മത്സരങ്ങൾക്ക് ടീമിനെ തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്.

വോളി രംഗത്ത് ധാരാളം പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും ടാലന്റ് ഹണ്ട് പ്രോഗ്രാം പോലും വളരെ ശ്രമകരമായ ജോലിയാണ്. യൂറോപ്പിലെയും അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും പോലെ, കളിക്കാരെക്കുറിച്ചുള്ള കമ്പ്യൂട്ടർ റെക്കോർഡുചെയ്‌ത വിശദാംശങ്ങൾ അവരുടെ ചെറുപ്പം മുതൽ തന്നെ ലഭ്യമാണ് ,പക്ഷെ ഇന്ത്യയിൽ ഇന്ത്യൻ കോച്ച് പോയി കഴിവുള്ളവരെ തിരയേണ്ടതുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ടീമുകളെ കൈകാര്യം ചെയ്യുന്ന കോച്ച് ജി. ശ്രീധരൻ വര്ഷങ്ങളായി ഇതേ മാതൃകയാണ് പിന്തുടരുന്നത്.

അന്ന് ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്ക്വാഡുമായാണ് ഇന്ത്യ വേൾഡ് ചാംപ്യൻഷിപ്പിനെത്തുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ വിജയമായിരുന്നു ഇന്ത്യയുടെ കൈമുതൽ. 16 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ചെക്ക് റിപ്പബ്ലിക്ക് ,പോളണ്ട് , 5 തവണ ചാമ്പ്യന്മാരായ ബ്രസീലും ഉൾപ്പെട്ട പൂൾ സിയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.ചാമ്പ്യൻഷിപ്പിന്റെ വേദിയായ ഇന്ത്യൻ ടീം ബാങ്കോക്കിൽ നിന്ന് 160 കിലോമീറ്റർ വടക്ക് സുഫാൻബുരിയിൽ വന്നിറങ്ങിയപ്പോൾ ഏഷ്യൻ ചാമ്പ്യന്റെ ടാഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോക വോളിബോളിൽ യൂറോപ്പുകാരും തെക്കേ അമേരിക്കക്കാരോടും പൊരുത്തനായി ഇന്ത്യയുടെ കയ്യിൽ ഒന്നുമുണ്ടായില്ല. ചാംപ്യൻഷിപ് തുടങ്ങുന്നതിനു മുൻപ് സെമി ഫൈനൽ സ്ഥാനം തന്നെ ഇന്ത്യക്ക് വിദൂര സ്വപ്നമായിരുന്നു.

ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കരുത്തരായ പോളണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെറ്റർ കാമരാജ്, അറ്റാക്കർമാരായ ശ്രീകാന്ത്, സഞ്ജയ് കുമാർ ശക്തമായ ഷോട്ടുകൾക്കും, ബിഗ് ജമ്പ് സെർവിനും മറുപടിയുണ്ടായില്ല. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിട്ട ഇന്ത്യ പരാജയം മുന്നിൽ കണ്ടാണ് ഇറങ്ങിയത് . എന്നാൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെതിരെ ആദ്യ രണ്ടു സീറ്റുകൾ നേടിയ ഇന്ത്യ ബ്രസീലിനെ വിറപ്പിച്ചു.മൂന്നാം സെറ്റ് ബ്രസീൽ നേടിയെങ്കിലും നാലാം സെറ്റിൽ 25 -20 നു സ്‌റ്റുഡൻ മത്സരവും സ്വന്തമാക്കി. ഇന്ത്യൻ ബ്ലോക്കർമാരായ ദിനേശ് കുമാറും, രതീഷിന്റെയും മികച്ച ബ്ലോക്കിങ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. പതിവ് പോലെ ശ്രീകാന്ത്, സഞ്ജയ് കുമാർ എന്നിവർ മിന്നുന്ന പ്രകടനം കഴവെച്ചു. മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി പൂൾ വിന്നേഴ്‌സായി ഇന്ത്യ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

അടുത്ത റൗണ്ടിൽ ഗ്രൂപ്പ് ടോപ്പേർ റാങ്കിങ്ങിൽ എത്താനുള്ള മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ അനായാസം പരിചയപ്പെടുത്തി ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ പ്യൂർട്ടോ റിക്കോയെ നേരിട്ട ഇന്ത്യ അനായാസം ജയം നേടി സെമിയിലേക്ക് കടന്നു (3 -0 ). സെമിയിൽ ഇന്ത്യയുടെ എതിരാളികൾ മൂന്നു മാസം മുൻപ് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ ഇറാനായിരുന്നു. ഇന്ത്യൻ സൂപ്പർ താരം സഞ്ജയ് കുമാറിന്റെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ഇറാനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ച് കൊണ്ട് ഫൈനലിലേക്ക് കടന്നു. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങി.

ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ലോക ചാംപ്യൻഷിപ്പുകളിൽ നിരവധി ഫൈനലുകൾ കളിച്ച ബ്രസീൽ സമ്മർദം ഇല്ലാതെയാണ് കോർട്ടിലിറങ്ങിയത്. എന്നാൽ ആദ്യമായി ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിലിറങ്ങിയ ഇന്ത്യ കൂടുതൽ സമ്മർദത്തിന് അടിമപെട്ടതായി കാണാമായിരുന്നു. ആദ്യ രണ്ടു സെറ്റുകളിൽ തുടക്കത്തിൽ ഇന്ത്യ ലീഡ് നേടിയെങ്കിലും അനായാസം ബ്രസീൽ സീറ്റുകൾ നേടി. മൂന്നാം സെറ്റിൽ കരുത്തരായ ബ്രസീലിനു മുന്നിൽ ഇന്ത്യ കീഴടങ്ങി മത്സരവും( 3 -0 , 25-22, 26-24, 25-19 ) ആറാം കിരീടവും അവർ സ്വന്തമാക്കി .

അറ്റാക്കറായ ശ്രീകാന്ത് നിറം മങ്ങിയതും , ബ്ലോക്കർമാരായ ദിനേശും രതിഷും ക്ലിക്കുചെയ്യാതെ വന്നതും ഇന്ത്യക്ക് തിരിച്ചടിയായി . ഇന്ത്യൻ നിരയിൽ സഞ്ജയ് കുമാറും സെറ്റർ കാമരാജ്ഉം മാത്രമാണ് മികച്ചു നിന്നത്. ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് ഇറാൻ മൂന്നാം സ്ഥാനത്തെത്തി. ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററായി കാമരാജിനെ തെരെഞ്ഞെടുത്തു. ഇതുവരെ വേൾഡ് ചാംപ്യൻഷിപ്പുകളിൽ ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തെയും മെഡൽ നേട്ടമാണിത്.