Match Report;ടി :20 പരമ്പരയിലും വൈറ്റ് വാഷ് : രോഹിത് ശർമ്മക്കും ടീമിനും മറ്റൊരു പരമ്പര നേട്ടം

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം. ഇന്ന് നടന്ന മൂന്നാം ടി :20 മത്സരത്തിൽ 17 റൺസ്‌ ജയം സ്വന്തമാക്കിയാണ് രോഹിത് ശർമ്മയും ടീമും ശക്തരായ വിൻഡീസ് എതിരെ ടി :20 പരമ്പര 3-0ന് കരസ്ഥമാക്കിയത്.

അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം 5 വിക്കറ്റുകൾ നഷ്ടത്തിൽ 184 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വിൻഡീസ് പോരാട്ടം 167 റൺസിൽ അവസാനിച്ചു. വിൻഡീസ് ടീമിനായി നിക്കോളാസ് പൂരൻ ഒരിക്കൽ കൂടി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യൻ ടോട്ടൽ മറികടക്കാൻ അത് പര്യാപ്തമായില്ല.ഒരുവേള അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളിംഗ് നിര സമ്മർദ്ദത്തിലായി എങ്കിലും പതിനെട്ടാം ഓവറിൽ താക്കൂറും പത്തൊൻപതാം ഓവറിൽ ഹർഷൽ പട്ടേലും മനോഹരമായി ബൗൾ ചെയ്തതോടെ ഇന്ത്യൻ ടീം ജയം ഉറപ്പാക്കി.

നേരത്തെ ഏകദിന പരമ്പരയും ഇന്ത്യൻ ടീം 3-0ന് സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ സ്കോർ 180 കടത്തിയത് വെങ്കടേഷ് അയ്യർ :സൂര്യകുമാർ യാദവ് വെടിക്കെട്ട് ബാറ്റിംഗ് മികവ് തന്നെയാണ്.മത്സരത്തിൽ നാല് മാറ്റങ്ങളുമായി കളിക്കാൻ എത്തിയ ഇന്ത്യക്കായി ഇഷാൻ കിഷൻ : ഋതുരാജ് ഗെയ്ക്ഗ്വാദ് ഓപ്പണിങ് ജോഡിയാണ് ഓപ്പണിങ്ങിൽ എത്തിയത്. എന്നാൽ ഇരുവർക്കും തിളങ്ങാൻ സാധിച്ചില്ല. ഗെയ്ക്ഗ്വദ് (4 റൺസ്‌ ),ഇഷാൻ കിഷൻ (34 റൺസ്‌ ), ശ്രേയ്സ് അയ്യർ (25 റൺസ്‌ )എന്നിവർ പുറത്തായ ശേഷം എത്തിയ നായകനായ രോഹിത് ശർമ്മ വെറും ഏഴ് റൺസിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി.

എന്നാൽ ശേഷം ഒന്നിച്ച സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യറും ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ട് നയിച്ചു. അറ്റാക്കിങ് ശൈലിയിൽ ഇരുവരും ബാറ്റ് വീശിയപ്പോൾ ഒരുവേള വെസ്റ്റ് ഇൻഡീസ് ടീമിന് ഉത്തരം ഇല്ലാതെ ആയി. ബൗളർമാരെ എല്ലാം സമ്മർദ്ദത്തിലാക്കി 360 ഡിഗ്രി ഷോട്ടുകൾ കളിച്ച സൂര്യകുമാർ യാദവ് വെറും 31 ബോളിൽ ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ്‌ അടിച്ചപ്പോൾ 19 ബോളിൽ 4 ഫോറും 2 സിക്സ് വെങ്കടേഷ് അയ്യർ തിളങ്ങി.ഇന്ത്യക്കായി ദീപക് ചഹാർ, വെങ്കടേഷ് അയ്യർ,താക്കൂർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഹർഷൽ പട്ടേൽ മൂന്ന് വിക്കെറ്റ് വീഴ്ത്തി