ഒരൊറ്റ ഓവറിൽ രണ്ട് തവണ ഔട്ട്‌ 😵‍💫😵‍💫എന്നിട്ടും വിക്കെറ്റ് നഷ്ടമാകാതെ രോഹിത് ശർമ്മ!!ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്രയുമായി ഓസ്ട്രേലിയൻ ടീം. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമ രണ്ടുതവണ പുറത്തായിട്ടും, മണ്ടൻ തീരുമാനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്ത് എറിഞ്ഞത് മിച്ചൽ സ്റ്റാർക്ക് ആയിരുന്നു.

പന്ത് രോഹിത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജിൽ കൊണ്ട ശേഷം കീപ്പർ അലക്സ് കെയറിയുടെ കൈകളിൽ എത്തിയിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അത് അംഗീകരിച്ചില്ല. കൃത്യമായി തീരുമാനമെടുക്കാൻ നായകൻ സ്റ്റീവ് സാധിക്കാതെ വന്നതോടെ അത് റിവ്യൂവിന് വിടണ്ട എന്ന് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ശേഷം വലിയ സ്ക്രീനിൽ റിപ്ലൈ കാണിച്ച സമയത്തായിരുന്നു ഇതിലെ അപകടം വ്യക്തമായത്m പന്ത് കൃത്യമായി രോഹിത്തിന്റെ ബാറ്റിൽ കണ്ട ശേഷമാണ് അലക്സ് കേറിയുടെ കയ്യിൽ എത്തിയത്. അതിനുശേഷം ഓവറിലെ നാലാം പന്തിലും ഓസ്ട്രേലിയ മണ്ടത്തരം ആവർത്തിച്ചു. സ്റ്റാർക്കിന്റെ പന്ത് രോഹിത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, പന്ത് കൃത്യമായി വന്നു പാഡിൽ കൊണ്ടു. ഓസ്ട്രേലിയൻ താരങ്ങൾ ആദ്യം എൽബിഡബ്ല്യു അപ്പീലിനായി തുനിഞ്ഞു.

പക്ഷേ നായകൻ സ്മിത്ത് കീപ്പർ കേയറിയുടെ അടുത്ത് വന്ന് കാര്യങ്ങൾ അന്വേഷിച്ചു. പ്രഥമദൃഷ്ടിയിൽ പന്തിന്റെ ഉയരം സംബന്ധിച്ച് സ്മിത്തിനും കേയറിക്കും സംശയമുണ്ടായിരുന്നു. ഈ സന്ദർഭത്തിൽ ആ തീരുമാനവും അമ്പയറിന് വിടേണ്ടതില്ല എന്ന് ഓസ്ട്രേലിയ തീരുമാനിച്ചു. എന്നാൽ റിപ്ലൈ വന്നപ്പോൾ വീണ്ടും ഓസ്ട്രേലിയ ഞെട്ടി. കൃത്യമായി സ്റ്റമ്പിൽ പതിക്കേണ്ട പന്തു തന്നെയായിരുന്നു അത്. ഇങ്ങനെ രണ്ടു മണ്ടത്തരങ്ങളോടെയാണ് ഓസ്ട്രേലിയ മത്സരം ആരംഭിച്ചത്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അത്ര മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ലഭിച്ചത്. രണ്ടുതവണ അവസരം ലഭിച്ചിട്ടും അതു മുതലാക്കാൻ സാധിക്കാതെ വന്ന രോഹിത് ശർമ കൂടാരം കയറിയിട്ടുണ്ട്. കേവലം 12 റൺസ് മാത്രമാണ് രോഹിത്തിന്റെ ഇന്നിങ്സിലെ സമ്പാദ്യം.

Rate this post