വീണ്ടും ട്വിസ്റ്റ് 😱😱ഒരേ സമയം രണ്ട് ടീമിനെ അയക്കാൻ ബിസിസിഐ :കോളടിച്ച് യുവ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും പ്രതിഭകളാൽ സമ്പന്നമാണ്. എല്ലാ കാലവും അനേകം കഴിവുള്ള താരങ്ങളെ സൃഷ്ടിക്കുന്ന ഇന്ത്യൻ ടീമിനെ മറ്റുള്ള രാജ്യക്കാർ അസൂയയോടെ തന്നെയാണ് നോക്കാറുള്ളത്. നേരത്തെ ഒരേ സമയം രണ്ട് ഇന്ത്യൻ ടീമുകളെ വ്യത്യസ്തമായ രണ്ട് പരമ്പരകൾക്കായി അയച്ച് ബിസിസിഐ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ആ രീതി വീണ്ടും ആവർത്തിക്കാൻ പോകുകയാണ്.

ഒരേസമയം രണ്ട് പ്രധാന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുക എന്ന വമ്പൻ പരീക്ഷണം വീണ്ടും ഒരിക്കൽ കൂടി ആവര്‍ത്തിക്കാന്‍ ഒരുങ്ങി ടീം ഇന്ത്യ.ഇക്കാര്യത്തിൽ നിർണായക തീരുമാനത്തിലേക്ക് എത്തുകയാണ് ഇപ്പോൾ ബിസിസിഐയും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയും. വരാനിരിക്കുന്ന ഏഷ്യ കപ്പിനൊപ്പം തന്നെ ആ സമയം നടക്കുന്ന ടീം ഇന്ത്യയുടെ സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് പര്യടത്തിന് മറ്റൊരു യുവ ടീമിനെ കൂടി അയക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുങ്ങുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത മത്സരക്രമം നോക്കിയാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ ഒരു തീരുമാനം.

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ബയോ ബബിൾ കൂടി ഈ തീരുമാനത്തിന് കാരണമായി മാറി.വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി അനേകം പ്ലാനുകളുമായി ശക്തമായ ടീമിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നായകനായ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും.ലോകകപ്പ് മുൻപായി അനേകം ലിമിറ്റെഡ് ഓവർ പരമ്പരകൾ ഇന്ത്യക്ക് മുൻപിലുണ്ട്. ഈ ഒരു കടുത്ത മത്സരക്രമം കൂടി പരിഗണിച്ചാണ് ഈ ഒരു തീരുമാനം.

ഇതോടെ യുവ താരങ്ങൾക്ക് അടക്കം കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.ജൂലൈയിൽ ഐപിൽ എല്ലാം അവസാനിച്ച ശേഷം വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്വേ, ആയർലാൻഡ് എന്നിവിടങ്ങളിലേക്ക് ക്രിക്കറ്റ് ടൂർ നടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ ആലോചിക്കുന്നത്. ഈ വിദേശ പര്യടനങ്ങളിലേക്ക് യുവ താരങ്ങൾ അടക്കം ഉൾപ്പെടുന്ന ടീമിനെ അയച്ചേക്കും. നേരത്തെ സീനിയർ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ പരമ്പര കളിച്ചപ്പോൾ ശിഖർ ധവാൻ നയിച്ച ഒരു യുവ ടീം ശ്രീലങ്കയിൽ ഏകദിന, ടി :20 പരമ്പരകൾ കളിച്ചിരുന്നു.