7 സെന്റ് സ്ഥലത്ത് നിർമ്മിച്ച് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീട്.. 1200 sqft വലുപ്പമുള്ള വീടിന്റെ വിവരങ്ങൾ അറിയാം |1200 sqft Low Budget home Tour

1200 sqft Low Budget home Tour Malayalam : വാളക്കുഴിയിൽ 7 സെന്റിൽ പണിത വീട്ടിൽ 2 കിടപ്പ് മുറികൾ, ലിവിങ് ഹാൾ, രണ്ട് ബാത്റൂം, സിറ്റ്ഔട്ട്‌, കാർപോർച്ച് അടങ്ങിയ മനോഹരമായ വീടാണ് പരിചയപ്പെടാൻ പോകുന്നത്. ഈ വീട് വിൽക്കാനായിട്ടാണ് വെച്ചിരിക്കുന്നത്. ഉടമസ്ഥൻ വീടിനു പ്രതീക്ഷിക്കുന്ന വില 38 ലക്ഷം രൂപയാണ്. കുഴൽ കിണർ, ഫ്ലോർ, കോമ്പൗണ്ട് മതിൽ തുടങ്ങിയ പണികൾ എല്ലാം പൂർത്തികരിച്ച വീടാണ്. വാളക്കുഴിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ നിന്നാണ് വീട് സ്ഥിതി ചെയ്യുന്നത്.

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ചെറിയയൊരു കാർ പോർച്ചും, സിറ്റ്ഔട്ടാണ് വീടിന്റെ മുൻ വശത്ത് തന്നെ കാണുന്നത്. സാധാരണ കുടുബത്തിലുള്ളവർക്ക് അനോജ്യമായ വീടും വിലയുമാണ് ഉടമസ്ഥൻ പറഞ്ഞിരിക്കുന്നത്. തടികൾ കൊണ്ട് നിർമ്മിച്ച വാതിലും ജനാലുകളുമാണ് സിറ്റ്ഔട്ടിൽ കാണുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ വിശാലമായ ഹാളാണ് കാണാൻ സാധിക്കുന്നത്. ലിവിങ് കം ഡൈനിങ് ഹാളാക്കി മാറ്റാനുള്ള ഇടമിവിടെയുണ്ട്. കൂടാതെ അരികെ തന്നെയായി വാഷിംഗ്‌ കൌണ്ടറും കൊടുത്തിരിക്കുന്നതായി നോക്കിയാൽ കാണാം.

ഈ ഹാളിൽ തന്നെയാണ് ടെറസിലേക്ക് പോകുന്ന പടികൾ നിർമ്മിച്ചിട്ടുള്ളത്. ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. സാധാരണകാർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് കിടക്ക മുറികൾ ഒരുക്കിരിക്കുന്നത്. രണ്ട് ബാത്റൂം വേറെയായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാത്‌റൂമിന്റെ വാതിലുകൾ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ സ്ഥലമാണ് കിടപ്പ് മുറികൾക്ക് വേണ്ടി ചെയ്തിട്ടുള്ളത്. രണ്ട് പാളികൾ അടങ്ങിയ ജനാലുകളാണ് കിടപ്പ് മുറിയിൽ ചെയ്തു വെച്ചിട്ടുള്ളത്. ബാക്കിയുള്ള കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം. Video Credits : Blessons Vlogs

  • 1) Car Porch
  • 2) Sitout
  • 3) Living cum Dining Hall
  • 4) 2 Bedroom
  • 5) 2 Bathroom
  • 6) Kitchen
Rate this post