117 മീറ്റർ സിക്സ് 😱😱ഞെട്ടൽ മാറാതെ ക്രിക്കറ്റ്‌ ലോകം :ഷോക്കിങ് സിക്സുമായി ലിവിങ്സ്റ്റൻ

ഐപിൽ പതിനഞ്ചാം സീസണിലെ രണ്ടാം തോൽവി വഴങ്ങി ഹാർദിക് പാണ്ട്യ ക്യാപ്റ്റനായ ഗുജറാത്ത് ടീം. പഞ്ചാബ് കിങ്‌സ് ടീമാണ് 8 വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് 143 റൺസ്‌ മാത്രം നേടാൻ കഴിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ പഞ്ചാബ് ജയം പിടിച്ചെടുത്തു.

144 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ പഞ്ചാബ് കിംഗ്സ് ടീമിനായി ശിഖർ ധവാൻ 62 റൺസ്‌ നേടിയപ്പോൾ രാജപക്സേ 40 റൺസും നേടി. എന്നാൽ നാലാം നമ്പറിൽ എത്തിയ സ്റ്റാർ ബാറ്റ്‌സ്മാനായ ലിവിങ്സ്റ്റൻ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബ് കിംഗ്സ് ജയം എളുപ്പമാക്കി മാറ്റിയത്. വെറും 10 ബോളിൽ മൂന്ന് സിക്സും രണ്ട് ഫോറും അടിച്ച താരം ഷമി എറിഞ്ഞ പതിനാറാം ഓവറിൽ അടിച്ചെടുത്തത് 28 റൺസ്‌.

അതേസമയം എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത് ആ ഓവറിലെ ആദ്യത്തെ ബോൾ കൂടിയാണ്. ഷമി എറിഞ്ഞ ആദ്യത്തെ ബോളിൽ 117 മീറ്റർ സിക്സ് പായിക്കാൻ ഇംഗ്ലണ്ട് താരത്തിന് സാധിച്ചു.117 മീറ്റർ ദൂരം പിന്നിട്ട ഈ സിക്സ് ഈ സീസണിലെ ഏറ്റവും നീളമേറിയ സിക്സ് എന്നുള്ള നേട്ടവും സ്വന്തമാക്കി.

ഷമിക്ക് എതിരെ താരം പായിച്ച ഈ സിക്സ് ക്രിക്കറ്റ്‌ ലോകത്ത് ഇതിനകം തന്നെ ഷോക്കായി മാറി കഴിഞ്ഞു. ഒരുവേള പഞ്ചാബ് കിംഗ്സ് ടീം ക്യാമ്പിൽ ഈ സിക്സ് ആവേശം നിറച്ചപ്പോൾ എതിർ ടീം ഷോക്കിൽ നിന്നും രക്ഷപെടാൻ അൽപ്പം സമയമെടുത്തു.