തീതുപ്പി അശ്വിനും ജഡേജയും… ചാരമായി തകർന്ന് ഓസ്ട്രേലിയ!!ഇന്ത്യക്ക് മുൻപിൽ വമ്പൻ വിജയലക്ഷ്യം

ഇന്ത്യ : ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശകരമായ അവസാനത്തിലേക്ക്. മൂന്നാം ദിനം ബാറ്റിംഗ് രണ്ടാം ഇന്നിങ്സിൽ പുനരാരംഭിച്ച ഓസ്ട്രേലിയക്ക് പക്ഷെ ഇന്ത്യൻ സ്പിൻ ബൌളിംഗ് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ ബൌളിംഗ് മുൻപിൽ ഓസ്ട്രേലിയൻ ടീം ചീട്ടുകൊട്ടാരം പോലെ വീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

രണ്ടാം ഇന്നിങ്സിൽ ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് രണ്ട് മണിക്കൂർ ഉള്ളിൽ തന്നെ ശേഷിച്ച ഒൻപത് വിക്കറ്റുകൾ നഷ്ടമായി. ഓസ്ട്രേലിയൻ ടീം 33.1 ഓവറിൽ 113 റൺസിൽ എല്ലാവരും പുറത്തായി. ഒരിക്കൽ കൂടി ഇന്ത്യൻ സ്പിൻ ജോഡി എതിരാളികളെ വീഴ്ത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയുടെ ഏഴ് വിക്കറ്റുകൾ ജഡേജ എറിഞ്ഞിട്ടപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കയ്യടികൾ നേടി.മൂന്നാം ദിനത്തിൽ ലഞ്ചിന് മുൻപ് മനോഹരമായ ബൌളിംഗ് കൂടിയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയുടെ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒരുവേള വമ്പൻ രണ്ടാം ഇന്നിങ്സ് സ്കോർ നേടി ഓസ്ട്രേലിയ ഇന്ത്യക്ക് പണി തരുമെന്ന് തോന്നൽ സൃഷ്ടിക്കപ്പെട്ടുവെങ്കിലും ഇന്ത്യൻ സ്പിൻ ജോഡിക്ക് മുൻപിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

ഇന്ത്യക്ക് ഡൽഹി ടെസ്റ്റ്‌ ജയിക്കാൻ വേണ്ടത് 115 റൺസാണ്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഒരു റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇനി എല്ലാ കണ്ണുകളും ഇന്ത്യൻ ബാറ്റിംഗ് നിരയിലേക്ക് തന്നെയാണ്.

2.3/5 - (7 votes)