103 കോഹ്ലി മോൺസ്റ്റർ സിക്സ് 😳😳കണ്ണുതള്ളി ഫാഫ് 😳😳കാണാം വീഡിയോ

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ  സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തി  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർമാരായ വിരാട് കോഹ്ലിയും ഫാഫ് ഡ്യൂപ്ലിസിസും. ഈ സീസണിൽ മികച്ച ഫോമിൽ സ്ഥിരതയോടെ കളിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെത്. അത് അവർ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്നു.

187 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്, ഇന്നത്തെ മത്സരത്തിൽ വിജയിക്കുക എന്നതിനൊപ്പം തന്നെ പ്ലേഓഫിൽ ഇടം ഉറപ്പിക്കുന്നതിനായി നെറ്റ് റൺ റേറ്റ് ഉയർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതുകൊണ്ടുതന്നെ, ഇന്നിങ്സിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രമിച്ചത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ഇന്നിങ്സിന്റെ ആദ്യ രണ്ട് ബോളുകളും ബൗണ്ടറി കടത്തി കോഹ്ലി ആക്രമണത്തിന് തിരികൊളുത്തി.

പവർപ്ലേ അവസാനിച്ചപ്പോഴേക്കും, കോഹ്ലിയും ഡ്യൂപ്ലിസിസും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. നിതിഷ് റെഡ്‌ഡി എറിഞ്ഞ ഇന്നിങ്സിന്റെ 9-ാം ഓവറിലെ ആദ്യ ബോൾ, കോഹ്ലി ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയപ്പോൾ അത് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചു. 103 മി ദൂരത്തേക്കാണ് കോഹ്ലി സിക്സർ പറത്തിയത്. കോഹ്ലിയുടെ ആ വെടിക്കെട്ട് സിക്സർ കണ്ട് നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന ഡ്യൂപ്ലിസിസ് വരെ അത്ഭുതപ്പെട്ടുപോയി.

നിതിഷ് റെഡ്‌ഡിയുടെ ബൗൺസ് ചെയ്ത ഡെലിവറി, ഡീപ് മിഡിന് മുകളിലൂടെ കോഹ്ലി സിക്സർ പറത്തുകയായിരുന്നു. ഈ സീസണിൽ ഏഴാമത്തെ തവണയാണ് കോഹ്ലിയും ഡ്യൂപ്ലിസിസും ചേർന്ന് 50-ന് മുകളിൽ കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 100 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ, കോഹ്ലിയും ഡ്യൂപ്ലിസിസും ചേർന്ന് ഐപിഎൽ ചരിത്രത്തിൽ സൃഷ്ടിച്ച മൂന്നക്ക കൂട്ടുകെട്ടുകളുടെ എണ്ണം നാലായി.

4.5/5 - (2 votes)