സച്ചിനോട് എനിക്ക് സഹതാപമുണ്ട് 😱😱ഒരു ലക്ഷം റൺസ്‌ അടിച്ചേനെ :അക്തർ

നിലവിലുള്ള ക്രിക്കറ്റ് നിയമങ്ങളെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ രംഗത്തെത്തി. ഈ നിയമങ്ങൾ പണ്ട് ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻ ടെൻടുൽക്കർ ഒരു ലക്ഷം റൺസെങ്കിലും നേടിയിരുന്നു എന്നും അക്തർ ചൂണ്ടിക്കാട്ടുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് ബാറ്റർമാർക്ക് കൂടുതൽ അനുകൂലമായ പുതിയ നിയമങ്ങളെ അക്തർ പരസ്യമായി വിമർശിച്ചത്.

“ഒരു കളിയിൽ രണ്ട് ന്യൂ ബോളുകളെ ഉപയോഗിക്കാവു. അക്കാര്യത്തിൽ നിങ്ങൾ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നു. എന്നാൽ, ഇന്നത്തെ കാലത്ത് ബാറ്റ്‌സ്മാൻമാർക്ക് നിങ്ങൾ വളരെയധികം ആനുകൂല്യങ്ങൾ നൽകുന്നു. നിങ്ങൾ ഇപ്പോൾ മൂന്ന് റിവ്യൂ അനുവദിക്കുന്നു. സച്ചിന്റെ കാലത്ത് മൂന്ന് റിവ്യൂകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം തന്റെ കരിയറിൽ ഒരു ലക്ഷം റൺസ് നേടിയേനെ!” അക്തർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.

തന്റെ കാലത്തെ ഏറ്റവും കടുപ്പമേറിയ ബൗളർമാർക്കെതിരെ കളിച്ച സച്ചിനോട് തനിക്ക് സഹതാപമുണ്ടെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ കൂട്ടിച്ചേർത്തു. “എനിക്ക് അദ്ദേഹത്തോട് ശരിക്കും സഹതാപം തോന്നുന്നു. സച്ചിനോട് എനിക്ക് സഹതാപം തോന്നാൻ കാരണം, അദ്ദേഹം തുടക്കത്തിൽ വസീം (അക്രം), വഖാർ (യൂനിസ്) എന്നിവർക്കെതിരെയാണ് കളിച്ചത്, പിന്നീട് ഷെയ്ൻ വോണിനെതിരെ കളിച്ചു, പിന്നീട് (ബ്രെറ്റ്) ലീയെയും ഷോയിബിനെയും (അക്തർ) നേരിട്ടു, പിന്നീട് അദ്ദേഹം പുതിയ തലമുറയിലെ ഫാസ്റ്റ് ബൗളർമാർക്കെതിരെയും കളിച്ചു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വളരെ കടുപ്പമേറിയ ബാറ്റ്‌സ്മാൻ എന്ന് വിളിക്കുന്നത്,” അക്തർ പറഞ്ഞു.

ആധുനിക ഗെയിമിനെക്കുറിച്ചുള്ള അക്തറിന്റെ വിമർശനത്തോട് പ്രതികരിച്ച ശാസ്ത്രി, നിയമത്തിൽ ഒരു മാറ്റം നിർദ്ദേശിക്കുകയും ഗെയിമുകളുടെ അളവ് തന്റെ കാലഘട്ടത്തിലെ കളിക്കാർ കളിച്ചിരുന്നതിനേക്കാൾ കൂടുതലാണെന്നും കൂട്ടിച്ചേർത്തു. “ഇത്‌ ബാലൻസ് ചെയ്യണമെങ്കിൽ, ഒരു ഓവറിൽ 2 ബൗൺസർ മാത്രമായി പരിമിതപ്പെടുത്തരുത്. ബൗളർമാരെ അവരുടെ സ്വാതന്ത്ര്യത്തിന് പന്തെറിയാൻ അനുവദിക്കുക. ഞാൻ ഇത് പറയാൻ കാരണം അപ്പോഴേ കളി ആവേശകരമാകു, ”ശാസ്ത്രി പറഞ്ഞു.