സച്ചിന്റെ റെക്കോർഡുകൾ!!അപൂർവ്വ റെക്കോർഡുകൾ തോഴൻ സച്ചിൻ

അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു താരമാണ് സച്ചിൻ. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ ബാറ്റ്‌സ്മാനായ സച്ചിൻ വ്യത്യസ്ത ടീമുകൾക്ക് എതിരെ അനേകം റെക്കോർഡുകളും ആയിരത്തിൽ അധികം റൺസും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ നേടിയ നേട്ടങ്ങൾ അത്രത്തോളം അപൂർവമാണ്.

അതേസമയം നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. സച്ചിൻ തന്നെയാണ് നിലവിൽ ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം. കൂടാതെ 2011ലെ ഏകദിന ലോകകപ്പിൽ റെക്കോർഡ് നേടിയ സച്ചിൻ ലോകകപ്പിൽ മാത്രം രണ്ടായിരത്തിലേറെ റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി.കൂടാതെ 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും കൂടാതെ ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്. സച്ചിൻ ഈ നേട്ടം ആരേലും തകർക്കുമോ എന്നുള്ള ചോദ്യം നിർണായകമാണ്.