നിലവിളക്ക്, ചെമ്പു പാത്രങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് അതിൽ ക്ലാവ് പിടിക്കുന്നത്. എത്ര കഴുകിയാലും ഇത്തരത്തിൽ ക്ലാവ് പിടിച്ചത് കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കെമിക്കൽ അടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാൽ മിക്കപ്പോഴും അവയുടെ കളർ മുഴുവനായും ഇളകി പോകാനും സാധ്യതയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെമ്പു പാത്രങ്ങൾ, നിലവിളക്ക് എന്നിവയെല്ലാം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ചേമ്പ് പാത്രങ്ങളും നിലവിളക്കുമെല്ലാം വൃത്തിയാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കൂട്ടാണ് ഇഷ്ടികയുടെ പൊടിയും, നാരങ്ങയുടെ നീരും ചേർത്ത് ഉണ്ടാക്കുന്ന പേസ്റ്റ്.അതിനായി ആദ്യം ഇഷ്ടിക പൊടിച്ചത് അല്ലെങ്കിൽ വീട്ടിൽ പഴയ ചിരാത് വിളക്ക് ഉണ്ടെങ്കിൽ അത് പൊടിച്ചെടുത്തത് ആണ് ഉപയോഗിക്കേണ്ടത്.വലിയ കട്ടകൾ ഇല്ലാതെ തരിരൂപത്തിലാണ് ഇഷ്ടിക പൊടിച്ചെടുക്കേണ്ടത്. ഈയൊരു പൊടി രണ്ട് ടീസ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇടുക.
അതിലേക്ക് ഒരു വലിയ നാരങ്ങയുടെ നീര് മുഴുവനായും പിഴിഞ്ഞൊഴിക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഈയൊരു പേസ്റ്റ് പാത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ആദ്യം അപ്ലൈ ചെയ്തു നോക്കാവുന്നതാണ്. 10 സെക്കൻഡ് കഴിഞ്ഞ് പേസ്റ്റ് റിമൂവ് ചെയ്യുമ്പോൾ തന്നെ ക്ലീൻ ചെയ്യാൻ എടുത്ത പാത്രത്തിന്റെ നിറം മാറിയിരിക്കുന്നത് കാണാൻ സാധിക്കും.
ഈയൊരു രീതിയിൽ തന്നെ ചെമ്പ് പ്ലേറ്റ്,മറ്റ് പാത്രങ്ങൾ,നിലവിളക്ക് എന്നിവയെല്ലാം ഇഷ്ടികപ്പൊടിയുടെ പേസ്റ്റ് അപ്ലൈ ചെയ്ത് കൊടുത്തതിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി കൊടുക്കാവുന്നതാണ്. ഈയൊരു പേസ്റ്റ് തേച്ച് കുറഞ്ഞത് 10 സെക്കൻഡ് വെച്ചതിനു ശേഷം സ്ക്രബർ ഉപയോഗിക്കുമ്പോൾ ആണ് കൂടുതൽ റിസൾട്ട് കാണാൻ സാധിക്കുക.ഇങ്ങനെ ചെയ്യുന്നത് വഴി എല്ലാ ചെമ്പുപാത്രങ്ങളും നിമിഷങ്ങൾക്കുള്ളിൽ വെട്ടിത്തിളങ്ങും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.