ഞാൻ അല്ല. ആ രണ്ടു ഫോർ.. ചെക്കൻ ജയം എളുപ്പമാക്കി !! പുകഴ്ത്തി തിലക് വർമ്മ

ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ ടീം ജയം ഒരുക്കിയ തിലക് വർമ്മ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി. താരം മത്സര ശേഷം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി.”വിക്കറ്റ് ചെറുതായി രണ്ട് പേസ് ആയിരുന്നു. ഞാൻ ഇന്നലെ  കോച്ച് ഗൗതം സാറിനോട് ഏറെ നേരം സംസാരിക്കുകയായിരുന്നു,എപ്പോഴും നമ്മൾ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ബൗളർമാർക്ക് ക്രമീകരിക്കാൻ ബുദ്ധിമുട്ടായതിനാൽ ലെഫ്റ്റ്-റൈറ്റ് മികച്ച കോമ്പിനേഷനായിരിക്കുംഎന്നതും ഞങ്ങൾ കരുതി ” താരം തുറന്ന് പറഞ്ഞു.

“സാഹചര്യങ്ങൾ വളരെ കൂടുതൽ ബുദ്ധിമുട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ ഇതിനകം കളിച്ചു. ഞങ്ങൾ നെറ്റ്സിൽ നന്നായി തയ്യാറെടുത്തു, ഫലം ഇതാകിട്ടി ” തിലക് വർമ്മ തുറന്നു പറഞ്ഞു.

“. ഞാൻ അവനോട് (ബിഷ്‌ണോയി) ഷോട്ട് കളിക്കുമ്പോൾ ബോഡി ഷേപ്പ് പിടിച്ച് വിടവിലേക്ക് അടിക്കാൻ നോക്കാൻ പറഞ്ഞു. ഫാസ്റ്റ് ബൗളറിനെതിരെ ഒരു ഫ്ലിക്കും ലിവിംഗ്സ്റ്റണിനെതിരെ ഒരു ഫോറും, അത് അസാധാരണമായിരുന്നു. അത് കളി പൂർത്തിയാക്കുന്നത് എളുപ്പമാക്കി.”തിലക് വാചാലനായി.

BishnoiThilak Varma