Ingredients
- റവ – ഒരു കപ്പ്
- പഞ്ചസാര – ഒന്നര കപ്പ്
- ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂൺ
- കശുവണ്ടി – ആവശ്യത്തിന്
- നെയ്യ് – കാൽ കപ്പ്
- മുന്തിരി – ആവശ്യത്തിന്
മധുരപ്രിയർക്ക് അടിപൊളി പലഹാരം ഇതാ. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി എന്നിവ വഴറ്റി മാറ്റിവെക്കുക. ഇതേ പാനിലേക്ക് റവ ഒന്ന് ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിക്കുക.
ചെറു തീയിൽ റവ വെള്ളത്തിൽ കിടന്നു വേവട്ടെ. പഞ്ചസാര ഒന്നര കപ്പും ഏലക്കാപൊടിയും ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക, അല്ലെങ്കിൽ അടിയിൽ പിടിക്കുന്നതാണ്. കുറുകിവരുമ്പോൾ നേരത്തെ വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി ചേർക്കുക. രുചികരമായ കേസരി തയ്യാർ.