അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം തയ്യാറാക്കാം

കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാവർക്കും കഴിക്കാൻ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും പലരീതിയിലുള്ള പായസങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഒരു നെയ്യ് പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • ഉണക്കലരി രണ്ട് വഴി
  • ശരക്കര ഒരു കിലോഗ്രാം
  • കൊട്ട തേങ്ങ ഒരു മുറി
  • അണ്ടിപ്പരിപ്പ് 50 ഗ്രാം
  • ഉണക്കമുന്തിരി 50 ഗ്രാം
  • നെയ്യ്

ഒരു ഉരുളിയിൽ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അരി കഴുകിയിടണം. അത് വെന്തു കഴിഞ്ഞാൽ ശർക്കരയും നെയ്യും ചേർത്ത് ഇളക്കുക. നല്ലതുപോലെ വരട്ടി എടുത്ത ശേഷം കോട്ട തേങ്ങ ചെറുതായി അരിഞ്ഞിട്ട് ഇളക്കി യോജിപ്പിക്കുക. പിന്നീട് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഇളക്കി യോജിപ്പിച്ചു ഉപയോഗിക്കാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Kerala Neypayasam Recipe