ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? അതിനായി ആദ്യം 1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക.
- beef -2 kg chilli powder -2 tbsp Turmeric powder -1 tsp oil -1/4 cup salt water -1/2 cup dry red chillies -10-12 Garlic -7-8 Ginger -2” piece fennel seeds -1 tbsp curry leaves -2 -3 sprigs black Pepper powder -1 tsp Chilli powder -1&1/2 tbsp Cornflour -2 tbsp rice flour -2 tbsp Garam Masala powder -1 tsp lime -1 oil -1/2 cup shallots -1/2 cup Garlic-2 tbsp Dry red chillies -3 lots of curry leaves
എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ അളവിൽ മഞ്ഞപൊടി, 1/2 ടീസ്പൂൺ അളവിൽ ഗരം മസാലയും, 3/4 ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും, 1 ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ , കറിവേപ്പില എന്നിവ ഇട്ട് കൊടുത്തു നന്നായി കൈ കൊണ്ട് നന്നായി ഇളക്കുക.
എന്നിട്ട് കുക്കർ ഇതുപോലെ അടച്ചു കൊടുക്കുക. 3/4 ഭാഗത്തോളം ആണ് ബീഫ് വേവേണ്ടത്. ഹൈ ഫ്ലൈമിൽ ഒരു വിസിൽ ലോ ഫ്ലൈമിൽ 3 വിസിലും അടിക്കുമ്പോൾ 3/4 ഭാഗത്തോളം ബീഫ് വേവും, ഇനി പ്രഷർ പൂർണമായും പോയതിനു ശേഷം തുറന്നു നോക്കുക, ഇനി ഇതിലേക്ക് ചെറിയ ഉള്ളി 500 g എടുക്കുക, ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് 4, 5 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാക്കി എടുക്കുക, എന്നിട്ട് അതിലേക്ക് 1/2 കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കുക.
എന്നിട്ട് വറുത്തു എടുക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇതിൻ്റെ നിറം മാറി വരുമ്പോൾ 5 ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക, 4 ടേബിൾ സ്പൂൺ അളവിൽ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, എന്നിവ അതിൻ്റെ പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക , ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി മൂത്ത് കിട്ടണം, ഈ സമയത്ത് നമ്മൾ എടുത്ത് വെച്ച ചെറിയ ഉള്ളി കട്ട് ചെയ്തു ഇതിലേക്ക് ചേർത്തു കൊടുക്കണം