ഉപ്പുമാവിൽ വെള്ളം കൂടി പോയോ? ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ്; ഇനി ഉപ്പുമാവ് ഇങ്ങനെ എളുപ്പം ഉണ്ടാക്കി നോക്കൂ!!
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല റവയിലേക്ക് കൂടുതലായി വെള്ളം കയറി കഴിഞ്ഞാൽ ഉപ്പുമാവിന് ഒരു രുചിയും ഉണ്ടായിരിക്കില്ല. അതിനാൽ ഉപ്പുമാവ് തയ്യാറാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ റവ, അതേ അളവിൽ വെള്ളം, ഉഴുന്ന്, […]