ഈ ഓണത്തിന് രസകാളൻ ഉണ്ടാക്കിയാലോ !! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ
ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ രുചി കൂട്ടുകളിൽ ഒന്നാണ് രസ കാളൻ . ഈ ഓണത്തിന് നമ്മടെ അടുക്കളയിലും ഈ രുചിക്കൂട്ട് പരീക്ഷിക്കാം. ചോറിനൊപ്പം രുചിയോടെ കഴിക്കാൻ ഇത് മാത്രം മതി. രസ കാളൻ തയ്യാറാക്കാൻ അധിക സമയമോ ഒന്നും വേണ്ട. ചില കറികളോട് നമുക്കെന്നും പ്രിയവും രുചിയും കൂടും. അത്തരത്തിൽ ഒന്നാണ് രസ കാളൻ. ഒരു ചെറിയ കഷണം മത്തങ്ങയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എടുക്കാം. ചെറിയ കഷണങ്ങളാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് പച്ചക്കറികൾ ചേർക്കുക. […]