സേമിയ പായസത്തിന്റെ രുചി ഇരട്ടിയാക്കാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ
നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ട് […]