37കാരനായ രോഹിത് മുൻപിൽ എന്ത്.. ഏഴ് കളികൾ കൂടി.. ഭാവിക്ക് മുൻപിൽ പണി പാളുമോ? അഭിപ്രായവുമായി മുൻ താരം
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റിന് ഇന്ത്യ വിജയിച്ചെങ്കിലും നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പരാജയം വലിയ ആശങ്കയാണ് നൽകുന്നത്. രോഹിത് ശർമ്മയുടെ ഏകദിന കരിയറിൽ ഏകദേശം ഏഴ് മത്സരങ്ങളുടെ ആയുസ്സ് മാത്രമെ ഉള്ളു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ക്രിസിൻഫോയുടെ മാച്ച് ഡേ ഷോയിൽ വിജയം അവലോകനം ചെയ്ത മഞ്ജരേക്കർ, രോഹിത്തിന്റെ പുറത്താകൽ (7 പന്തിൽ 2) നിരാശാജനകമാണെന്ന് പറഞ്ഞു. ഓപ്പണർ സാഖിബ് മഹമൂദിനെ […]