സാമ്പാർ പൊടിയും തേങ്ങയും ഉപയോഗിക്കാതെ,വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാർ
ഓരോ നാട്ടിലും പ്രത്യേക രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. തേങ്ങയും സാമ്പാർ പൊടിയും ചേർക്കാതെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാറിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളപച്ചക്കറികൾ അരക്കപ്പ് പരിപ്പ്, മീഡിയം വലിപ്പത്തിലുള്ള ഒരു ഉരുളക്കിഴങ്ങ്, രണ്ട് ക്യാരറ്റ്, ഒരു ചെറിയ കഷണം മത്തങ്ങ, രണ്ട് പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, വെണ്ടയ്ക്ക രണ്ടെണ്ണം, ചെറിയ ഉള്ളി ഒരു ചെറിയ ബൗൾ, കത്രിയ്ക്ക ഒന്ന് ഇത്രയുമാണ്. പച്ചക്കറികൾ മീഡിയം വലിപ്പത്തിൽ മുറിച്ച് […]