ഋതുവിന് ടീമിൽ അവസരമില്ല.. കാരണം സഞ്ജു സാംസൺ!! തുറന്ന് പറഞ്ഞു അശ്വിൻ
നിലവിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത്. ആ പരമ്പരയിലും യുവതാരം രുദ്രരാജ് ഗെയ്‌ക്‌വാദിന് അവസരം ലഭിക്കാതിരുന്നത് ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചു.കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎല്ലിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരം ഇന്ത്യൻ ടീമിനായി ലഭിച്ച അവസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2023ലെ ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു മത്സരത്തിൽ സെഞ്ച്വറി നേടിയ താരം സിഎസ്‌കെയുടെ നായകസ്ഥാനം ഏറ്റെടുത്തു. എന്നാൽ അതിന് ശേഷം ഇന്ത്യൻ ടി20 ടീമിൽ ഇതുവരെ […]