ചക്ക ഉപയോഗിച്ച് രുചിയേറും മുറുക്ക് തയ്യാറാക്കി എടുക്കാം
ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്ത് മാറ്റി വയ്ക്കണം. അതിനുശേഷം വൃത്തിയാക്കി വെച്ച ചുളകൾ ഒരു കുക്കറിലേക്ക് ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് 4 […]