വെറും പത്തു മിനിറ്റുകൾക്കുളിൽ ഹെൽത്തി റാഗി ഇഡ്ഡലി റെഡിയാക്കാം .!! വീണ്ടും വീണ്ടും ഉണ്ടാക്കാൻ കൊതി തോന്നുന്ന റാഗി ഇഡ്ഡലിയുടെ കൂട്ട്.!!
ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്ന ഒരു ധാന്യമാണ് റാഗി. സാധാരണയായി കുട്ടികൾക്ക് ചെറിയ പ്രായത്തിൽ റാഗി കുറുക്കായി നൽകാറുണ്ടെങ്കിലും അതുപയോഗിച്ച് മറ്റ് എന്ത് പലഹാരം തയ്യാറാക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഇഡ്ഡലിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗി, അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ കപ്പ് അളവിൽ […]