വെള്ളയപ്പം ശെരിയാകുന്നില്ലേ ഇതുപോലെ ചെയ്തുനോക്കൂ,നല്ല അസ്സൽ വെള്ളയപ്പം തയ്യാറാക്കാം!!!
വെള്ളയപ്പവും നല്ല മട്ടൺ സ്റ്റ്യൂവും, വെള്ളയപ്പവും വറുത്തരച്ച കോഴിക്കറിയും, വെള്ളയപ്പവും മീൻ മുളകിട്ടതും എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാ കറികളുടെ കൂടെയും ഒരു മുറുമുറുപ്പില്ലാതെ യോജിച്ചു പോകുന്ന ഒരു അഡാർ ഐറ്റമാണ് നമ്മുടെ വെള്ളയപ്പം. വെള്ളയപ്പം ശരിയാകുന്നില്ലേ എന്നാൽ ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ. നല്ല പൂപോലെയുള്ള വെള്ളയപ്പം നമുക്കും തയ്യാറാക്കാം Ingredients : അപ്പം ഉണ്ടാക്കുന്നതിനായി മൂന്ന് കപ്പ് പച്ചരി എടുക്കാം. പച്ചരി കുതിർത്തെടുക്കുന്നതിന് മുമ്പായി നാലഞ്ചു തവണ നന്നായി കഴുകിയെടുക്കണം. കഴുകിയെടുത്തതിന് ശേഷം കുതിർത്ത് […]