ഇനി എത്ര മാങ്ങ കിട്ടിയാലും വെറുതെ വിടില്ല, ഇതുവരെ രുചിക്കാത്ത വിഭവം,ഇങ്ങനെ ചെയ്തുനോക്കൂ
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും മാങ്ങ കഷണങ്ങളും ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മാവ് വല്ലാതെ കുഴഞ്ഞു പോയി എന്ന് തോന്നുകയാണെങ്കിൽ പുട്ടിന്റെ പൊടിയുടെ പാകത്തിന് ആക്കാനായി കുറച്ചു കൂടി ഗോതമ്പു പൊടി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പൊടിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തു വച്ച തേങ്ങ, ശർക്കര പൊടി, ഏലക്ക പൊടി, നട്സ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് […]