ഇങ്ങനെയുണ്ടാക്കിയാൽ ആ രുചി കിട്ടും , പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ തയ്യാർ
Ingredients ഒരു പാനിൽ അരിപൊടി ഇട്ട് വറക്കുക. ചൂടാറിയാൽ ചൂട് വെള്ളവും ചൂട് പാലും ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കുക, ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. Tips and Variations ഈ കൂട്ട് ഒന്ന് അരിച്ച് മാറ്റിവെക്കുക. കിണ്ണത്തപ്പം ഉണ്ടാക്കാനായി എടുത്ത പാത്രം ഒന്ന് എണ്ണ തടവി ആവശ്യത്തിന് മാവ് കോരിയൊഴിക്കുക. മുകളിൽ ജീരകം അല്പം വിതറുക. ആവിയിൽ വേവിക്കുക. 10 മുതൽ 15 മിനിറ്റ് ആവിയിൽ ഇരുന്നാൽ വെന്ത് കിട്ടും.