കേറ്ററിംഗ് സ്റ്റൈൽ മീൻകറി വീട്ടിൽ തയ്യാറാക്കാം അതും വളരെ എളുപ്പത്തിൽ
സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കുമെല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളുടെ കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലിയും അതേ അളവിൽ എരിവുള്ള മുളകുപൊടിയും ചേർത്തു കൊടുക്കുക. […]