ചെന്നൈയിൽ ഗോളടി മേളം,എവേ മാച്ചിൽ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോൾ ജയം
ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെയുള്ള എവേ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ 3 ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ജീസസ് ജിമെനസ്,കൊറൗ സിംഗ് ,ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 19 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ് ചെന്നൈയിൽ നടന്ന ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജീസസ് ജിമെനസ് ലീഡ് നൽകി . മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗോൾ പിറന്നത്.35 ആം മിനുട്ടിൽ ചെന്നൈയിൻ എഫ്‌സി പത്തു പേരായി […]