ബുംറ ഇല്ല, പകരം രണ്ട് മാറ്റങ്ങൾ!! ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്നലെ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ സ്റ്റാർ ഫാസ്റ്റ് ബൗളർ ബുംറയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരക്കിടയിൽ പരിക്ക് പിടിപ്പെട്ട ബുംറ കാര്യത്തിൽ ഇന്നലെയാണ് അന്തിമ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ടീം എടുത്തത്. ബുംറക്ക് ഫിറ്റ്നസ് നേടാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമായതോടെ താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്ക് ഹർഷിത് റാണയെ ഉൾപ്പെടുത്തി. […]