ചാമ്പക്ക ജ്യൂസ് ഇങ്ങനെ ഉണ്ടാക്കിനോക്കിക്കെ ,ഈ വെയിലിൽ ഹെൽത്തി ജ്യൂസ് ഇങ്ങനെ തയ്യാറാക്കാം
ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് ഏലക്ക കൂടി ജ്യൂസ് അടിക്കുമ്പോൾ […]